പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത്, വെറൈറ്റി സ്വാദ്

HIGHLIGHTS
  • രുചികരമായ പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത്
passion-fruit-kulukki-sarbath
SHARE

വേനൽ ചൂടിനെ തുരത്താൻ രുചികരമായ പാഷൻ ഫ്രൂട്ട് കുലുക്കി സർബത്ത് തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.

ചേരുവകൾ

  • പാഷൻ ഫ്രൂട്ട് - 2
  • സബ്ജ സീഡ് - 2 ടീസ്പൂൺ
  • പഞ്ചസാര - 2 ടേബിൾസ്പൂൺ
  • ചെറുനാരങ്ങ - 1
  • പച്ചമുളക് - 1
  • വെള്ളം - 1 1/2 കപ്പ്
  • ഐസ് ക്യൂബ്സ് – ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു കുപ്പിയിൽ നാരങ്ങാ നീര്, നാരങ്ങ പിഴിഞ്ഞതിന്റെ തൊലി, പഞ്ചസാര, 3 ടീസ്പൂൺ കുതിർത്ത സബ്ജ സീഡ്സ്, പാഷൻ ഫ്രൂട്ടിന്റെ പൾപ്പ്, പച്ചമുളക്, ഐസ് ക്യൂബ്സ്, 1 കപ്പ് വെള്ളം എന്നിവ ചേർക്കുക.

അടപ്പ് അടച്ചു കുറഞ്ഞത് 1 മിനിറ്റെങ്കിലും കുലുക്കുക.

ഇത് ഒരു സെർവിങ് ഗ്ലാസ്സിൽ ഒഴിക്കുക. ആവശ്യമെങ്കിൽ കൂടുതൽ സബ്ജ സീഡ്സ് ചേർക്കാം.

Content Summary : Passion Fruit Kulukki Sarbath is a refreshing and delicious drink that is perfect for a hot day.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

‘വർക്ക് ഇല്ലാതെ പൂപ്പൽ പിടിച്ചതാ; പച്ച പിടിച്ചതല്ല’

MORE VIDEOS
FROM ONMANORAMA