ഒരു തരം പാൻകേക്കാണ് കലത്തപ്പം. അരിപ്പൊടിയും വെള്ളവും ഉപ്പും ചേർത്തുണ്ടാക്കുന്ന ഇത് "കലത" എന്ന പ്രത്യേകതരം ചട്ടിയിൽ പാകം ചെയ്യുന്നു. കലത്തപ്പം സാധാരണയായി പഞ്ചസാരയോ ശർക്കരയോ ചേർത്താണ് വിളമ്പുന്നത്, പ്രഷർ കുക്കറിൽ ഇത് എളുപ്പത്തിൽ തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
ചേരുവകൾ
- പച്ചരി - 1 കപ്പ്
- ചോറ് - 2 ടേബിൾസ്പൂൺ
- ഏലയ്ക്ക – 2
- ശർക്കര - 200 ഗ്രാം
- ബേക്കിങ് സോഡ - ഒരു നുള്ള്
- ഉപ്പ് - 1/4 ടീസ്പൂൺ
- വെള്ളം - 1 1/2 കപ്പ് +1/4കപ്പ്
തയാറാക്കുന്ന വിധം
- പച്ചരി കഴുകി കുറഞ്ഞതു 2 മണിക്കൂറെങ്കിലും കുതിർത്തു വയ്ക്കുക.
- 2 മണിക്കൂറിനു ശേഷം അരിച്ചെടുത്ത് അരി, ചോറ്, ഏലയ്ക്ക, ഉപ്പ്, 1/2 കപ്പ് വെള്ളം എന്നിവ ഒരു മിക്സിയുടെ ജാറിലേക്കു ചേർക്കുക. ഇത് നന്നായി അരച്ചെടുക്കുക.
- ഇത് ഒരു പാത്രത്തിലേക്കു മാറ്റുക.
- മിക്സിയുടെ ജാറിലേക്കു 1/2 കപ്പ് വെള്ളം ചേർത്തു മാവു പാത്രത്തിലേക്കു മാറ്റാം.
- 1/2 കപ്പ് വെള്ളത്തിൽ ശർക്കര ഉരുക്കുക.
- ചൂടുള്ള ഉരുക്കിയ ശർക്കര ഒരു അരിപ്പയിൽ കൂടി മാവിൽ ഒഴിക്കുക.
- അപ്പോൾ തന്നെ ഇളക്കി യോജിപ്പിക്കണം.
- 3-4 മിനിറ്റ് നന്നായി ഇളക്കുക.
- ഒരു പ്രഷർ കുക്കർ ചൂടാക്കി അരിഞ്ഞ ഉള്ളിയും അരിഞ്ഞ തേങ്ങയും സ്വർണ്ണ നിറമാകുന്നതുവരെ വഴറ്റുക.
- ബേക്കിങ് സോഡയും വറുത്ത ഉള്ളിയും തേങ്ങാ കഷ്ണങ്ങളും മാവിൽ ചേർക്കുക.
- ബേക്കിങ് സോഡ നന്നായി യോജിക്കുന്നതു വരെ യോജിപ്പിക്കുക.
- തീ കൂട്ടിവച്ചു പ്രഷർ കുക്കറിലേക്കു മാവ് ഒഴിച്ചു വെയിറ്റ് ഇടാതെ മൂടി അടയ്ക്കുക.
- നീരാവി വരുന്നതുവരെ തീ ഉയർന്ന തീയിൽ സൂക്ഷിക്കുക.
- തുടർന്ന് തീ കുറച്ചു കുറഞ്ഞ തീയിൽ 10 മിനിറ്റു വയ്ക്കുക.
- 10 മിനിറ്റിനു ശേഷം അടപ്പു തുറന്ന് ഒരു സ്കീവർ ഉപയോഗിച്ച് പരിശോധിക്കുക.
- അത് വൃത്തിയായി പുറത്തു വരികയാണെങ്കിൽ, തീ ഓഫ് ചെയ്തു തണുക്കാൻ അനുവദിക്കുക.
- (ഇല്ലെങ്കിൽ 2 മിനിറ്റ് കൂടി വേവിച്ചു വീണ്ടും സ്കീവർ വച്ചു കുത്തി നോക്കുക.)
- തണുക്കുമ്പോൾ പ്രഷർ കുക്കറിൽ നിന്നു പുറത്തെടുത്തു ചൂട് ചായയോട് ഒപ്പം വിളമ്പുക.
Content Summary : Kalathappam is a delicious and versatile dish that can be enjoyed for breakfast, lunch, or dinner.