വളരെ എളുപ്പത്തിൽ തയ്യാറാക്കാവുന്ന ഒരു ബ്രേക്ക്ഫാസ്റ്റ് ഐറ്റം കൂടിയാണിത്. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ ഇഷ്ടപ്പെടും.
ചേരുവകൾ
•ഉരുളക്കിഴങ്ങ് - 2
•ഉരുളക്കിഴങ്ങ് സ്‌റ്റാർച് - 2 1/2 കപ്പ്
•സോയ സോസ് - 3 ടേബിൾസ്പൂൺ
•പഞ്ചസാര - 1 ടീസ്പൂൺ
•മുളകുപൊടി - 1 ടീസ്പൂൺ
•വെളുത്തുള്ളി ചതച്ചത് - 3/4 ടീസ്പൂൺ
•ചൂടുള്ള എണ്ണ - 3 ടേബിൾസ്പൂൺ
തയാറാക്കുന്ന വിധം
•ഉരുളക്കിഴങ്ങു വേവിച്ചു നന്നായി ഉടച്ചെടുക്കുക. ശേഷം ഇതിലേക്ക് ഉരുളക്കിഴങ്ങു സ്‌റ്റാർച് ചേർത്തു നന്നായി കുഴയ്ക്കുക. ആവശ്യമെങ്കിൽ വെള്ളം ചേർക്കാം. ഇത് ചെറിയ ഉരുളകൾ ആക്കി ഉരുട്ടിയെടുത്തു തിളച്ച വെള്ളത്തിൽ വേവിച്ചെടുക്കുക.
വെന്തു കഴിഞ്ഞാൽ
ഇത് തണുത്ത വെള്ളത്തിൽ ഇട്ടു കഴുകിയെടുക്കുക. ശേഷം സോയാസോസും മുളകുപൊടിയും പഞ്ചസാരയും ചതച്ച വെളുത്തുള്ളിയും തിളച്ച എണ്ണയും ചേർത്തു നന്നായി യോജിപ്പിച്ചു വിളമ്പാം.
Content Summary : Potato dumplings are called "dumblings" because they are made from a dough of mashed potatoes and flour.