ഊണിനു കൂട്ടാൻ എളുപ്പത്തിൽ തയാറാക്കാം ടേസ്റ്റി വെണ്ടയ്ക്ക ഉപ്പേരി, പച്ചക്കറികൾ കഴിക്കാൻ ഇഷ്ടമില്ലാത്ത കുട്ടികൾക്കും ഇഷ്ടപ്പെടും രുചി.
ചേരുവകൾ
- വെണ്ടയ്ക്ക – 3/4 കിലോഗ്രാം
- വെളിച്ചെണ്ണ – 2 ടേബിൾ സ്പൂൺ
- മഞ്ഞൾപ്പൊടി – 1 ടീസ്പൂൺ
- മുളുപൊടി – 1 ടീസ്പൂൺ
- കടുക് – 2 ടീസ്പൂൺ
- ഉഴുന്നുപരിപ്പ് – 1 ടേബിൾ സ്പൂൺ
- ചെറിയ ഉള്ളി – 15
- ഉപ്പ്
- കറിവേപ്പില
തയാറാക്കുന്ന വിധം
ചീനച്ചട്ടി ചൂടായൽ വെളിച്ചെണ്ണ ഒഴിക്കുക. കടുക്, ഉഴുന്നു പരിപ്പ് എന്നിവ ചേർത്തു മൂത്തതിനു ശേഷം ചെറിയ ഉള്ളി ചേർക്കുക. പച്ചമുളക്, കറിവേപ്പില എന്നിവ ഇട്ടു മൂപ്പിച്ചതിനു ശേഷം വെണ്ടയ്ക്ക ചേർത്തു നന്നായി ഇളക്കി ചുരുങ്ങി വരുന്ന സമയത്ത് ആവശ്യത്തിന് ഉപ്പ് ചേർത്ത് ഇളക്കി നന്നായി വെണ്ടയ്ക്ക മൊരിഞ്ഞു വരുമ്പോൾ വാങ്ങാം. വെണ്ടയ്ക്ക ഉപ്പേരി തയാർ.
Content Summary : Serve with rice or roti for a complete meal.