പോഷകഗുണങ്ങൾ നിറഞ്ഞ ചെറുപയർ കിണ്ണത്തപ്പം

HIGHLIGHTS
  • പഞ്ചസാരയോ എണ്ണയോ ഒന്നും ചേർക്കാത്ത, വളരെ രുചികരവും ഹെൽത്തിയുമായ പലഹാരം
cherupayar-kinnathappam
SHARE

ചെറുപയറിന്റെ ആരോഗ്യഗുണങ്ങൾ എല്ലാവർക്കും അറിയാവുന്നതാണ്. പയർ വർഗ്ഗങ്ങളിൽ ഒന്നാമനായാണു ചെറുപയറിനെ ആയുർവേദ ഗ്രന്ഥങ്ങളിൽ പരിഗണിക്കുന്നത്. മുളപ്പിച്ചതും അല്ലാതെയും ചെറുപയർ പ്രോട്ടീന്റെ പ്രധാനപ്പെട്ട ഒരു കലവറയാണ്, അതുകൊണ്ട് ഇത് ഇടയ്ക്കെങ്കിലും ഭക്ഷണത്തിൽ ഉൾപ്പെടുത്തുന്നത് വളരെ നല്ലതാണ്. ചെറുപയർ കഴിക്കാത്ത കുട്ടികൾക്കും അതിന്റെ പോഷണം ലഭിക്കാൻ പലഹാരങ്ങളിൽ ചെറുപയർ ഉൾപ്പെടുത്തുന്നതു വളരെ നല്ലതാണ്. എങ്കിൽ പിന്നെ ചെറുപയർ കൊണ്ട് ഒരു കിണ്ണത്തപ്പം ആയാലോ! പഞ്ചസാരയോ എണ്ണയോ ഒന്നും ചേർക്കാത്ത, വളരെ രുചികരവും ഹെൽത്തിയുമായ ഈ പലഹാരം എങ്ങനെയാണ് തയ്യാറാക്കുന്നത് എന്ന് നോക്കാം.

ചേരുവകൾ:

  • ചെറുപയർ - 400 ഗ്രാം
  • ശർക്കര - 350 ഗ്രാം
  • ഏലയ്ക്കാപ്പൊടി - ½ ടീസ്പൂൺ
  • ഉപ്പ് - ¼ ടീസ്പൂൺ
  • പാൽ - 2 കപ്പ് 
  • വെള്ളം - 1കപ്പ്
  • വെളിച്ചെണ്ണ - പാത്രത്തിൽ തടവുന്നതിന്

തയാറാക്കുന്ന വിധം:

ചെറുപയർ നന്നായി കഴുകി വാരിയശേഷം ഇടത്തരം തീയിൽ 5 മിനിറ്റ് വറുത്തെടുക്കുക. അതിനുശേഷം ചൂടാറാനായി മാറ്റിവയ്ക്കാം.

ഈ നേരം കൊണ്ടു ശർക്കര ഒരു കപ്പ് വെള്ളം ഒഴിച്ച് ഉരുക്കി എടുക്കാം. ശർക്കര ഉരുകി കഴിഞ്ഞാൽ തീ ഓഫ് ചെയ്ത് ശർക്കര പാനി അരിച്ച് ചൂടാറാനായി മാറ്റിവയ്ക്കാം.

ചൂടാറിയ ചെറുപയർ മിക്സിയുടെ ജാറിൽ ഇട്ട് നല്ലതുപോലെ പൊടിച്ചെടുക്കണം. ഇത് ഒരു പാത്രത്തിലേക്ക് അരിച്ചെടുത്ത ശേഷം ഏലയ്ക്കാപ്പൊടിയും ഉപ്പും ചേർത്ത് ഇളക്കിയെടുക്കാം. ഇനി ശർക്കരപ്പാനിയും പാലും ചേർത്തു കട്ടകൾ ഒന്നുമില്ലാതെ യോജിപ്പിച്ച് എടുക്കാം(അധികം കട്ടിയില്ലാതെ വേണം കലക്കി എടുക്കാൻ). ഇത് 20 മിനിറ്റ് മൂടിവയ്ക്കണം.

kinnathappam

ഇനി കിണ്ണത്തപ്പം ഉണ്ടാക്കാനുള്ള പാത്രത്തിൽ വെളിച്ചെണ്ണ തടവി രണ്ടുമൂന്നു തവി മാവ് കോരിയൊഴിച്ച് ആവിയിൽ 15 മിനിറ്റ് വേവിച്ചെടുക്കാം. ചെറുപയർ കിണ്ണത്തപ്പം തയ്യാറായിക്കഴിഞ്ഞു, ചെറുതായി ചൂടാറിയ ശേഷം മുറിച്ച് കഴിക്കാം.

Content Summary : Cherupayar Kinnathappam, Healthy and instant snack.

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.

Video

ചാവേർ vs പെൺപട; ആവേശമായ് സൂപ്പർ വുമൻസ് കപ്പ്

MORE VIDEOS