ചോറിന് തൊട്ടുകൂട്ടാൻ അച്ചാറായി ഇരുമ്പൻ പുളി സ്ഥാനം പിടിക്കാറുണ്ട്. പുളി ലേശം കൂടുതലാണെങ്കിലും നാവിനെ ത്രസിപ്പിക്കുന്ന രുചിയാണ് ഇരുമ്പൻ പുളി അച്ചാറിന്. എന്നാലിപ്പോൾ അച്ചാറും ഉപ്പിലിട്ടതും മാത്രമല്ല അവയെ കടത്തിവെട്ടി നല്ലൊന്നാന്തരം സർബത്തിനും ഇരുമ്പൻ പുളി ബെസ്റ്റാണ്. ചൂടത്തു കുടിക്കാൻ പറ്റിയ ഒരു വെറൈറ്റി ഇരുമ്പൻ പുളി സർബത്ത് തയാറാക്കിയാലോ?
ചേരുവകൾ
∙ഇരുമ്പൻ പുളി - 7 എണ്ണം
∙ഇഞ്ചി - 1 ഇഞ്ച് വലുപ്പത്തിൽ
∙നാരങ്ങ നീര് -2 ടേബിൾ സ്പൂൺ
∙വെള്ളം -1.5 കപ്പ്
∙സോഡ -1 എണ്ണം
∙പഞ്ചസാര -ആവശ്യത്തിന്
∙ഉപ്പ് -ഒരു പിഞ്ച്
∙പച്ചമുളക് കീറിയത് - 2 എണ്ണം
തയാറാക്കുന്ന വിധം
ഇരുമ്പൻ പുളിയും ഇഞ്ചിയും പഞ്ചസാരയും ഉപ്പും ഒരു കപ്പ് വെള്ളവും ചേർത്ത് മിക്സിയിൽ അടിച്ചെടുക്കുക. നാരങ്ങ നീരും അരക്കപ്പ് വെള്ളവും കൂടി ചേർത്ത് ഒന്നുകൂടി അടിച്ചെടുക്കുക. ശേഷം ജ്യൂസ് അരിച്ചെടുക്കാം.
അതിലേക്ക് പച്ചമുളക് കീറിയിട്ട് ഒന്ന് ഇളക്കാം. ഒരു ഗ്ലാസ്സ് എടുത്തു അതിലേക്കു പകുതി ജ്യൂസും ബാക്കി സോഡയും ചേർക്കാം. ചുരുങ്ങിയ സമയം കൊണ്ട് നല്ല അടിപൊളി ഇരുമ്പൻ പുളി സർബത്ത് റെഡി.
English Summary: bimbli mojito recipe