ഗഡികളെ ഇതാണ് ആ രുചിക്കൂട്ട്! തൃശൂരിന്റെ സ്പെഷൽ

Mail This Article
കഞ്ഞിയ്ക്ക് പയറും പപ്പടവും മികച്ച ജോടിയാണ്. ചെറുപയർ മാത്രമല്ല വൻപയറും സൂപ്പറാണ്. ചോറിനു വൻപയര്‍ തോരനായും തയാറാക്കാറുണ്ട്. കറിയുടെ കാര്യത്തിലായാലും ഒാരോ നാടിനും ചേരുവയും രുചിയും വ്യത്യസ്തമാണ്. തൃശ്ശൂർ സ്റ്റൈലില്‍ വൻപയർ കുത്തികാച്ചിയത് തയാറാക്കിയാലോ?
ചേരുവകൾ
∙വൻപയർ:1ഗ്ലാസ്
∙മഞ്ഞൾ പൊടി:1/2ടീസ്പൂൺ
∙ചെറിയ ഉള്ളി:10
∙കറിവേപ്പില
∙മുളക് ചതച്ചത്:1ടേബിൾ സ്പൂൺ
∙ഉപ്പ്– ആവശ്യത്തിന്
തയാറാക്കുന്ന വിധം
പയർ മഞ്ഞൾ പൊടിയിട്ട് കുക്കറിൽ വേവിക്കുക. ഒതത്തിരി വെന്തു പോകാതെ നോക്കണം. ഉള്ളി, കറിവേപ്പില ചതച്ചെടുക്കുക.
ഒരു ചീനച്ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായതിനു ശേഷം ഉള്ളിചതച്ചതും മുളക് ചതച്ചതും ഇട്ട് നന്നായി മൂത്ത് വരുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന പയറും, ആവശ്യത്തിന് ഉപ്പും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കുക. വെള്ളം ഉണ്ടെങ്കിൽ വറ്റിച്ചെടുക്കണം. പയർ കുത്തി കാച്ചിയത് തയ്യാർ
English Summary: Thrissur style Vanpayar Recipe