ശർക്കരയും തേങ്ങയും കശുവണ്ടിപ്പരിപ്പും; എളുപ്പത്തിൽ അവൽ വിളയിച്ചത്

aval-1
SHARE

തേങ്ങയും ശർക്കരയും കശുവണ്ടിപ്പരിപ്പുെമാക്കെ ചേർന്ന അവൽ വിളയിച്ചത് രുചിയേറിയതാണ്. നാലുമണിപലഹാരമായി കുട്ടികൾക്ക് ഉണ്ടാക്കി കൊടുക്കാവുന്നതാണ് ഇൗ മധുരപലഹാരം. സിംപിളായി തയാറാക്കുന്നത് എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

അവൽ - 2 കപ്പ്

തേങ്ങ - 2 കപ്പ്

ശർക്കര - 200 ഗ്രാം

വെള്ളം - 1/2 കപ്പ്

ഏലക്ക – 3

ജീരകം - 1/4 ടീസ്പൂൺ

തേങ്ങ കൊത്ത് - 1 ടേബിൾസ്പൂൺ

കശുവണ്ടിപ്പരിപ്പ് - 15 

കടലപ്പരിപ്പ് - 2 ടേബിൾസ്പൂൺ

ഉണക്കമുന്തിരി - 1 ടേബിൾസ്പൂൺ

എള്ള് - 1 ടേബിൾസ്പൂൺ

നെയ്യ് - 1 ടേബിൾസ്പൂൺ

ശർക്കര 1/2 കപ്പ് വെള്ളത്തിൽ ഉരുക്കുക...

ഏലയ്ക്കയും ജീരകവും കുറച്ച് പഞ്ചസാരയും ചേർത്ത് പൊടിക്കുക. കട്ടിയുള്ള ഒരു പാനിൽ തേങ്ങ ചേർത്ത് ഉയർന്ന തീയിൽ 5 മിനിറ്റ് വഴറ്റുക. തേങ്ങയിൽ ഉരുക്കിയ ശർക്കര ചേർക്കുക. ശർക്കര വറ്റി വരുന്നത് വരെ വഴറ്റണം. ഇതിലേക്ക് അവൽ ചേർത്ത് നന്നായി ഇളക്കി യോജിപ്പിക്കുക. ഏലയ്ക്ക, ജീരകപ്പൊടി എന്നിവ ചേർക്കുക.  കുറഞ്ഞ തീയിൽ 3 മിനിറ്റ് നന്നായി ഇളക്കുക.

ഒരു  പാനിൽ നെയ്യ് ചേർത്ത് തേങ്ങാ കഷണങ്ങൾ, കശുവണ്ടി, ഉണക്കമുന്തിരി എന്നിവ ഓരോന്നായി വറത്തു മാറ്റി വെക്കുക... ശേഷം പൊട്ടുകടല, എള്ള് എന്നിവ കൂടെ നെയ്യിൽ വറുത്ത് ചേർക്കുക. വറുത്തു വച്ചത് അവലിൽ ചേർത്ത് നന്നായി ഇളക്കുക. നന്നായി തണുത്തുകഴിഞ്ഞാൽ വായു കടക്കാത്ത പാത്രത്തിൽ സൂക്ഷിക്കുക. ആരോഗ്യകരമായ ലഘുഭക്ഷണം തയാറാണ്

English Summary: Aval Vilayichath  A Healthy snack

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS