ഈ െഎറ്റം കലക്കി! കളർഫുൾ അച്ചാർ ഇത്ര എളുപ്പത്തിലോ?

carrot-pickle
ചിത്രം ശുഭ
SHARE

നല്ല സ്വാദേറും അച്ചാർ ഉണ്ടെങ്കിൽ ചോറിന് കൂശാലാണ്. സാധാരണ ചുവന്ന നിറത്തിലുള്ള അച്ചാറിനേക്കാൾ കളർഫുൾ അച്ചാറെങ്കിൽ കു‌ട്ടികൾക്കും ഏറെ ഇഷ്ടമാകും. കാരറ്റ് അച്ചാറാണ് താരം. ഞൊ‌ടിയി‌‌ടയിൽ തയാറാക്കാം സിംപിൾ അച്ചാർ. ഉൗണിന് വിളമ്പാൻ അ‌ടിപൊളി െഎറ്റമാണ്. 

ചേരുവകൾ 

എണ്ണ   4 ടേബിൾസ്പൂൺ

കാരറ്റ് 2

കടുക്

ഉലുവ കാൽ ടീസ്പൂൺ

കടുക് പൊടി കാൽ ടീസ്പൂൺ

കായം ഒരു കഷണം

ഉപ്പ് പാകത്തിന്

മുളക് പൊടി രണ്ട് ടീസ്പൂൺ

മഞ്ഞൾ പൊടി ഒരു കാൽ ടീസ്പൂൺ

തയാറാക്കേണ്ട വിധം

കാരറ്റ് കഴുകി വൃത്തിയാക്കി  ചെറുതായി നുറുക്കുക. ഉപ്പ് പാകത്തിന് ചേർക്കുക. നല്ലെണ്ണ ഒഴിച്ച് കടുക് , കായം ചേർക്കുക. അതിലേക്ക് കാരറ്റ്  ചേർത്ത് നന്നായി വഴറ്റുക.

കുറച്ച് മഞ്ഞൾ പൊടി, മുളക് പൊടി ചേർക്കുക. അവസാനം കടുക്, ഉലുവ പൊടി ചേർക്കുക. നല്ല സ്വാദിഷ്ടമായ ഒരു കാരറ്റ് അച്ചാർ .

English Summary: Carrot Pickle Recipe

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കല്യാണ തേൻനിലാ...

MORE VIDEOS