ചോറ് കഴിക്കാൻ മടിയുള്ള കുട്ടികൾക്ക് ചപ്പാത്തിയാണ് പ്രിയം. ചപ്പാത്തി ഇനി വെറൈറ്റി രുചിയിൽ തയാറാക്കിയാലോ? കുട്ടികൾക്ക് ഒരുപാട് ഇഷ്ടപ്പെടും ഇങ്ങനെ തയാറാക്കുന്ന ചപ്പാത്തി. ഉരുളൻകിഴങ്ങിന്റെ രുചിയിൽ തയാറാക്കാം. എങ്ങനെയാണെന്ന് നോക്കാം.
ചേരുവകൾ
പുഴുങ്ങിയ ഉരുളകിഴങ്ങു -1
ഗോതമ്പു മാവ് -2 കപ്പ്
ഉപ്പും വെള്ളവും ആവശ്യത്തിന്
ഉണ്ടാക്കുന്ന രീതി
തൊലി കളഞ്ഞ പുഴുങ്ങിയ ഉരുളകിഴങ്ങു മിക്സിയിൽ അരച്ച് എടുക്കുക. ഗോതമ്പു മാവിൽ ചേർത്ത് പാകത്തിനു ഉപ്പും വെള്ളവും ചേർത്ത് സോഫ്റ്റ് ആയി കുഴച്ചെടുക്കുക.
10 മിനിറ്റ് റസ്റ്റ് ചെയ്ത ശേഷം ചപ്പാത്തിക്കു കുഴക്കും പോലെ കുഴച്ചു ചുടുക. നല്ല സ്വാദിഷ്ഠമായ സോഫ്റ്റ് ഉരുളകിഴങ്ങു ചപ്പാത്തി തയാർ.
English Summary:Variety Chapati Recipes