നല്ല മൊരിഞ്ഞ ദോശ ആർക്കാ ഇഷ്ടമില്ലാത്തത്? കൂടെ നല്ല അടിപൊളി സാമ്പാറും ഉണ്ടെങ്കിൽ കിടു. ഉഴുന്നു ചേർക്കാത്ത ദോശയാണിത്. പോഷകങ്ങളുടെ കലവറയായ കപ്പലണ്ടിദോശ തയാറാക്കാം.
ചേരുവകൾ
•പച്ചരി - 2 കപ്പ്
•കപ്പലണ്ടി - 1 കപ്പ്
•വെളുത്ത അവൽ - 1 കപ്പ്
•ഉലുവ - 1/4 ടീസ്പൂൺ
•ഉപ്പ് - ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
• പച്ചരിയും കപ്പലണ്ടിയും അവലും ഉലുവയും ഒന്നിച്ചാക്കി നന്നായി കഴുകി ആവശ്യത്തിനു വെള്ളം ഒഴിച്ചു 4 മണിക്കൂർ കുതിർത്തു വയ്ക്കുക.
•ശേഷം ഇത് തരിയില്ലാതെ അരച്ചെടുത്തു 8 മണിക്കൂർ പൊങ്ങാനായി വെക്കുക .
•പുളിച്ചു പൊങ്ങിയ മാവിലേക്ക് ആവശ്യത്തിന് ഉപ്പ് ചേർത്തു യോജിപ്പിച്ച് എടുക്കാം.
•ചൂടായ ദോശക്കല്ലിൽ എണ്ണ തേച്ചതിനു ശേഷം പൊങ്ങി വന്ന മാവിൽ നിന്നും ഓരോ തവി കോരി ഒഴിച്ച് നല്ല മൊരിഞ്ഞ ദോശ ചുട്ടെടുക്കാം. സാമ്പാറും ചമ്മന്തിയും കൂട്ടി കഴിക്കാം.
English Summary: Peanut Dosa Recipe