ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യുന്ന പച്ചക്കറികളിലൊന്നാണ് പാവയ്ക്ക. കയ്പ്പ് കാരണം മിക്കവർക്കും കഴിക്കാൻ മടിയുമാണ്. എന്നാൽ മറ്റൊരു രീതിയിൽ തയാറാക്കിയാൽ പാവയ്ക്ക ഇഷ്ടമല്ലാത്തവരും കഴിച്ചുപോകും. പാവയ്ക്ക പാൽക്കറി തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം.
പാവയ്ക്ക പാൽക്കറി
പാവയ്ക്ക:1
സവാള:1
തക്കാളി:2
പച്ചമുളക്:2
ഇഞ്ചി: ഒരു ചെറിയ കഷ്ണം
കടുക്: 1ടീസ്പൂൺ
മുളക്:1
നാളികേര പാൽ: ഒരു മുറി തേങ്ങയുടെ രണ്ടാം പാലും, ഒന്നാം പാലും
ഒരു ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് ചൂടാക്കി കടുക്, മുളകും ഇട്ട് പൊട്ടിയതിന് ശേഷം ഇഞ്ചി, പച്ചമുളക് സവാള ചേർക്കുക. വഴന്നു വന്നതിനു ശേഷം പാവയ്ക്ക ഇട്ട് ഒന്ന് ഇളക്കാം.
ശേഷം തേങ്ങാ പാൽ ഒഴിച്ച് വേവിക്കുക. പാവയ്ക്ക വെന്താൽ തക്കാളിയും ഉപ്പും ചേർത്ത് വെന്തതിനു ശേഷം ഒന്നാം പാൽ ഒഴിച്ചു വാങ്ങുക. പാവയ്ക്ക പാൽക്കറി തയാർ
English Summary: Pavakka thenga curry