തിരുവോണ നാളിൽ ഈ സ്പെഷൽ പായസം തന്നെ വേണം; ചുരുങ്ങിയ ചെലവിൽ അടിപൊളി സ്വാദ്

payasam123
Onam Pookalam image-forclick studio/shutterstock and payasam-sheela-raj
SHARE

ഒരു കഷണം പൈനാപ്പിളും നാല് സ്പൂൺ അരിപ്പൊടി കൊണ്ട് ചുരുങ്ങിയ ചെലവിൽ ഒരു സ്പെഷൽ പായസം തയാറാക്കാം. തിരുവോണ നാളിൽ ഈ പായസം തന്നെ ഉണ്ടാക്കാം. അടപ്രഥമനും, പാല്‍പ്പായസവും, പാലടയും, പരിപ്പ് പായസവുമൊക്കെയാണ് മലയാളി സദ്യയുടെയും ഓണസ്സദ്യയുടെയുമൊക്കെ സ്ഥിരം താരങ്ങള്‍. അതിൽ നിന്നും വ്യത്യസ്തമായി നിരവധി പായസങ്ങൾ ഇപ്പോൾ ഉണ്ടാക്കാറുണ്ട്. പഴം കൊണ്ടും പച്ചക്കറികൊണ്ടുമൊക്കെ. ഇപ്പോഴിതാ പൈനാപ്പിളാണ് സൂപ്പർ താരം. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ
പൈനാപ്പിൾ - 2 കഷണങ്ങൾ
പാൽ - 3 കപ്പ്
നെയ്യ് -2 സ്പൂൺ
പഞ്ചസാര - ഒരു കപ്പ്
ഏലക്ക പൊടി - 1/2സ്പൂൺ
അരിപ്പൊടി - 4 ടീസ്പൂൺ

തയാറാക്കുന്ന വിധം
പൈനാപ്പിൾ ചെറിയ കഷ്ണങ്ങളാക്കി മുറിക്കുക. ഒരു പാനിൽ നെയ്യ് ചൂടാക്കുക. അരിഞ്ഞ പൈനാപ്പിൾ അല്ലെങ്കിൽ പൈനാപ്പിൾ പേസ്റ്റ് ചേർത്ത് ചെറിയ തീയിൽ പൈനാപ്പിൾ വേവിക്കുക. നാല് സ്പൂൺ അരിപ്പൊടി കലക്കി മാറ്റിവയ്ക്കുക. അര ലിറ്റർ പാല് ചൂടാക്കാൻ വേണ്ടി വയ്ക്കുക,പാല് ചൂടായതിനു ശേഷം അരിപ്പൊടി മിക്സ് ഇതിലോട്ട് ചേർത്ത് കൊടുക്കുക. അരിപ്പൊടിയുടെ പച്ചപ്പ് പോയതിനു ശേഷം പൈനാപ്പിൾ പേസ്റ്റ് ഇതിലോട്ട് ചേർത്ത് വീണ്ടും ഒന്നുകൂടി മിക്സ് ചെയ്ത പാല് തിളപ്പിക്കുക. ആവശ്യത്തിന് പഞ്ചസാരയും ഏലക്ക പൊടിയും ചേർത്ത് ഗ്യാസ് ഓഫ് ചെയ്യുക.അവസാനം നെയിൽ കുറച്ച് അണ്ടിപ്പരിപ്പും കിസ്മിസും കൂടെ വറുത്ത് ചേർക്കാം.

Content Summary : Quck and Easy Pineapple Payasam Recipe by Sheela Raj 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS