ബീറ്റ്റൂട്ട് അച്ചാർ ഇങ്ങനെ തയാറാക്കണം; രുചിയേറും വിഭവം

beetroot-pickle
Image credit: ശുഭ സി. ടി
SHARE

ബീറ്റ്റൂട്ട് തോരനായും മെഴുക്കുപരട്ടിയായും ഇപ്പോൾ അച്ചാറായും തയാറാക്കാറുണ്ട്. ആരോഗ്യ ഗുണങ്ങൾ ഏറെയുള്ള പച്ചക്കറിയാണിത്. വിറ്റാമിനുകളും ധാതുക്കളും ധാരാളമായി കഴിക്കുന്നതിനായി പല ആരോഗ്യ വിദഗ്ധരും പോഷകാഹാര വിദഗ്ധരും ദിവസവും ബീറ്റ്റൂട്ട് കഴിക്കാൻ പറയുന്നുണ്ട്. ബീറ്റ്റൂട്ടിന്റെ നിറം തന്നെ ആരെയും ആകർഷിക്കുന്നതാണ്. എളുപ്പത്തിൽ ബീറ്റ്റൂട്ട് അച്ചാർ തയാറാക്കിയാലോ? എങ്ങനെയെന്ന് നോക്കാം.

ചേരുവകൾ

ബീറ്റ്റൂട്ട്– ഒന്ന്

മുളക് പൊടി –രണ്ട് ടീസ്പൂൺ

മഞ്ഞൾ പൊടി –കാൽ ടീസ്പൂൺ

ഉപ്പ് –പാകത്തിന്

കായം –ഒരു കഷണം

കടുക് –ഒരു ടീസ്പൂൺ

ഉലുവ –ഒരു ടീസ്പൂൺ

പച്ചമുളക് –മൂന്നെണ്ണം

ലെമൺ ജ്യൂസ്

നല്ലെണ്ണ –5 സ്പൂൺ

കടുക് പൊടിച്ചത് – കാൽ ടീസ്പൂൺ

ഉലുവ പൊടിച്ചത് –കാൽ ടീസ്പൂൺ

തയാറാക്കുന്ന വിധം

ബീറ്റ്‌റൂട്ട് കഴുകി വൃത്തിയാക്കി ചെറുതായി അരിയുക. നല്ലെണ്ണ ഒഴിച്ച് ചൂടായാൽ കടുക്, ഉലുവ, കായം, പച്ചമുളക് ഇടുക.ഗ്യാസ് ഓഫ് ചെയ്ത് അതിലേക്ക് മുളകുപൊടി മഞ്ഞൾപ്പൊടി ചേർക്കുക.

അതിലേക്ക് ചെറുതായി അരിഞ്ഞ് വച്ച ബീറ്റ്റൂട്ട് ഇടാം. ഗ്യാസ് ഓൺ ചെയ്യുക. ഉപ്പും കറിവേപ്പില ചേർക്കുക. അവസാനം കടുകും ഉലുവയും പൊടിച്ചത് ചേർക്കുക. ഇനി കുറച്ച് ലെമൺ ജ്യൂസ് കൂടി ചേർത്താല്‍ കൂടുതൽ സ്വാദിഷ്ടമായി.

English Summary: Kerala Style Beetroot Pickle Recipe 

മനോരമ ഓൺലൈനിൽ നിങ്ങളുടെ പാചകക്കുറിപ്പുകൾ പ്രസിദ്ധീകരിക്കാൻ ആഗ്രഹിക്കുന്നുവെങ്കിൽ നിങ്ങളുടെ പേരും വിലാസവും വിഭവത്തിന്റെ ചിത്രവും ഉൾപ്പെടെ customersupport@mm.co.in എന്ന മെയിൽ ഐഡിയിലേക്ക് അയയ്ക്കുക.. 

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഗോപാംഗനേ...

MORE VIDEOS