ഈ 4 ചേരുവ മതി! അരിയുണ്ട ഇത്ര എളുപ്പമോ?

Mail This Article
ശര്‍ക്കര ചേർത്തുണ്ടാക്കുന്ന അരിയുണ്ട എല്ലാവർക്കും പ്രിയമാണ്. കടയിൽ നിന്നും വാങ്ങുന്നതിനേക്കാൾ നല്ലത് വീട്ടിലുണ്ടാക്കുന്നവയാണ്. വെറും നാലു ചേരുവ കൊണ്ട് അടിപൊളി രുചിയിലും എളുപ്പത്തിലും അരിയുണ്ട തയാറാക്കാം. എങ്ങനെയെന്ന് നോക്കാം.
ചേരുവകൾ
മട്ട അരി -- 2 കപ്പ്
കശുവണ്ടി -- മുക്കാൽ കപ്പ്
ശർക്കര -- ഒന്നര കപ്പ്
നാളികേരം ചിരകിയത് -- 2 കപ്പ്
തയാറാക്കുന്ന വിധം
മട്ട അരി കഴുകി വെള്ളം വാർന്നതിനു ശേഷം വറുത്തു പൊടിച്ചെടുക്കുക, ( ചെറിയ തരുതരുപ്പായി ). കശുവണ്ടിയും വറുത്തു പൊടിച്ചെടുക്കുക. ഒരു മിക്സി ജാറിലേക്കു ശർക്കരയും നാളികേരം ചിരകിയതും ചേർത്ത് ഒന്ന് അടിച്ചെടുക്കുക .ശേഷം അടിച്ചെടുത്ത കൂട്ട് ഒരു ബൗളിൽ ഇടുക.
ഈ തേങ്ങാ ശർക്കര കൂട്ടിലേക്ക് നേരത്തെ പൊടിച്ചു വച്ച അരിയും കശുവണ്ടിയും ചേർത്ത് നന്നായി കുഴക്കുക. ഇനി ആവശ്യത്തിനുള്ള വലുപ്പം അനുസരിച്ചു അരിയുണ്ട ഉരുട്ടി എടുക്കാം. നല്ല സ്വാദുള്ള നാടൻ അരിയുണ്ട തയാർ
English Summary: Rice Laddu Recipe