സിംപിളാണ് വഴുതനങ്ങ അച്ചാർ; തയാറാക്കുന്നത് ഇങ്ങനെ!
Mail This Article
ഏതു തരം അച്ചാർ ആണെങ്കിലും ചോറിന് ബെസ്റ്റാണ്. നാരങ്ങയും മാങ്ങയും അല്ലാതെ വെറൈറ്റി അച്ചാർ തയാറാക്കിയാലോ?ഇഞ്ചി,വെളുത്തുള്ളി, പച്ചമുളക് എന്നിവ നീളത്തിൽ അരിയുക. വഴുതനങ്ങ ചെറുതായി നീളത്തിൽ മുറിക്കണം. എല്ലാ കഷണത്തിലും വഴുതനങ്ങയുടെ തൊലി ഉണ്ടാകുവാൻ പ്രത്യേകം ശ്രദ്ധിക്കണം. ഉപ്പും മഞ്ഞളും ചേർത്ത് വെള്ളത്തിൽ ഒരു 10 മിനിറ്റ് മുക്കി വച്ച് നല്ലതുപോലെ കഴുകി വെള്ളം പോകുവാനായി ഒരു അരിപ്പയിൽ 2 മണികൂർ വയ്ക്കുക. എണ്ണ ചൂടാകുമ്പോൾ വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി എന്നിവ ബ്രൗൺ നിറമാക്കി പൊരിച്ച് എടുക്കാം. കറിവേപ്പില നല്ലതുപോലെ മൊരിയുമ്പോൾ കോരി എടുത്ത് അതിലേക്ക് വഴുതനങ്ങ ചേർത്ത് വറുത്തെടുക്കാം.
കടുക് പൊട്ടിച്ച് ആവശ്യത്തിന് കശ്മീരി മുളകുപൊടി, മഞ്ഞൾപൊടി, കുരുമുളകുപൊടി, കായപ്പൊടി, വറുത്തുപൊടിച്ച ഉലുവപ്പൊടി, എന്നിവ ചേർത്ത് നന്നായി ഇളക്കി പച്ചമണം മാറുമ്പോൾ വിനാഗിരിയും, ഉപ്പും ചേർത്ത് നന്നായി തിളക്കുമ്പോൾ വറുത്ത് വച്ചതും ചേർത്ത് കൊടുക്കാം. തിളക്കുമ്പോൾ കുറച്ച് പഞ്ചസാര കൂടെ ചേർത്ത് തീ അണയ്ക്കാം. ചോറിന് സൂപ്പറാണ് ഈ അച്ചാര്‍.