ADVERTISEMENT

എണ്ണ ചേർക്കാതെ ഉള്ളി വഴറ്റാതെ എളുപ്പത്തിൽ ഒരു സ്നാക്ക്. നിറയെ പ്രോട്ടീനും ഫൈബറും അടങ്ങിയതുകൊണ്ട് തന്നെ ഈ സ്നാക്ക് വളരെ ഹെൽത്തിയാണ്. കുട്ടികൾക്കും മുതിർന്നവർക്കും ഏറെ ഇഷ്ടപ്പെടും. എങ്ങനെ തയാറാക്കുമെന്ന് നോക്കാം.

ചേരുവകൾ

•ബ്രൗൺ ബ്രഡ്  - 10 പീസ് 
•ഗോതമ്പുപൊടി  - കാൽകപ്പ് 
•വെള്ളം - മുക്കാൽ കപ്പ് 
•കാബേജ് അരിഞ്ഞത് - ഒരു കപ്പ് 
•ചുവന്ന ക്യാപ്സിക്കം അരിഞ്ഞത് - കാൽ കപ്പ് 
•പച്ച ക്യാപ്സിക്കം അരിഞ്ഞത് - കാൽ കപ്പ്
•മുട്ട ഗ്രേറ്റ് ചെയ്തെടുത്തത് - നാലെണ്ണം 
•സവാള പൊടിയായി അരിഞ്ഞത് - അരക്കപ്പ് 
•മല്ലിയില അരിഞ്ഞത് - അരക്കപ്പ് 
•സ്പ്രിങ് ഒണിയൻ അരിഞ്ഞത് - കാൽ കപ്പ് 
•ഉപ്പ് - ആവശ്യത്തിന് 
•പൊടിയായി അരിഞ്ഞ പച്ചമുളക് - ഒരു ടേബിൾ സ്പൂൺ
•മയോണൈസ് - നാല് ടേബിൾ സ്പൂൺ 
•ചതച്ച മുളക് പൊടി - ഒരു ടീസ്പൂൺ
•ഗ്രേറ്റ് ചെയ്തെടുത്ത ചീസ്  - അരക്കപ്പ്

തയാറാക്കുന്ന വിധം

•കാൽ കപ്പ് ഗോതമ്പ് പൊടിയിലേക്ക് കുറച്ചു വെള്ളം ചേർത്തതിനുശേഷം ദോശ മാവിന്റെ പരുവത്തിൽ കലക്കിയെടുക്കുക. 

•മറ്റൊരു വലിയ പാത്രത്തിലേക്ക് അരിഞ്ഞുവച്ച എല്ലാ വെജിറ്റബിൾസും, നാല് ടേബിൾ സ്പൂൺ മയോണൈസും, മുട്ട ഗ്രേറ്റ് ചെയ്തെടുത്തതും, ചതച്ച മുളകുപൊടിയും ആവശ്യത്തിന് ഉപ്പും കൂടെ ചേർത്ത് നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക, ഇതും സൈഡിലേക്ക് മാറ്റിവയ്ക്കാം.

•ശേഷം ബ്രെഡ് എടുത്ത് ചപ്പാത്തി പലകയിൽ വെച്ച് നന്നായി പരത്തിയെടുക്കുക. ഇതിന്റെ സൈഡിൽ നമ്മൾ നേരത്തെ തയാറാക്കി വച്ച ഗോതമ്പുമാവും വെള്ളവും കൂടിയിട്ടുള്ള മിശ്രിതം തേച്ചു കൊടുത്തതിനുശേഷം നടുവിലേക്ക് വെജിറ്റബിൾ കൂട്ട് വെച്ച് അതിന്റെ മുകളിൽ കുറച്ച് ചീസും കൂടെ വിതറി സൈഡുകൾ യോജിപ്പിച്ച് എടുക്കുക ഏതാണ്ട് ചതുരാകൃതിയിൽ വരുന്ന രീതിയിൽ വേണം ഇത് യോജിപ്പിച്ച് എടുക്കാൻ. 

•ഒരു പാൻ അടുപ്പിൽ ചെറിയ തീയിൽ വയ്ക്കുക ശേഷം ആവശ്യമെങ്കിൽ കുറച്ച് ഒലിവ് ഓയിൽ തേച്ചു കൊടുത്തതിനുശേഷം നമ്മൾ തയാറാക്കി വച്ച സ്നാക്ക് അതിലേക്ക് എടുത്ത് വയ്ക്കാം ഇത് ചെറിയ തീയിൽ 10 മിനിറ്റ് അടച്ചുവച്ച് വേവിച്ചാൽ സ്വാദിഷ്ടമായ വിഭവം തയാർ.

English Summary:

Zero Oil Snacks Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com