ADVERTISEMENT

പിടി എന്നത് മധ്യകേരളത്തിലെ വിശേഷ വിഭവമാണ്. വ്യത്യസ്തമായൊരു പിടി രുചി പരിചയപ്പെടാം. അരിപ്പൊടിയിൽ നിന്നും തയാറാക്കുന്ന ചെറിയ ഉരുളകൾ ആവിയിൽ വേവിച്ചെടുത്ത് ബീഫ് മസാലചേർത്ത് കഴിക്കുന്ന പുതിയ രുചിക്കൂട്ടാണ് ഇവിടെ പരിചയപ്പെടുത്തുന്നത്.

ചേരുവകൾ

  • ബീഫ് ചെറുതായി മുറിച്ചത് – 1 1/2 കിലോഗ്രാം
  • മുളകുപൊടി – 2 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി – ആവശ്യത്തിന്
  • മല്ലിപ്പൊടി – 2 ടീസ്പൂൺ
  • കുരുമുളകുപൊടി – അര ടീസ്പൂൺ
  • ജീരകം പൊടിച്ചത് – 1 ടീസ്പൂൺ
  • ബീഫ് മസാല – 1 1/2 ടീസ്പൂൺ
  • വെളുത്തുള്ളി – 1 ടീസ്പൂൺ (ചതച്ചത്)
  • ഇഞ്ചി – 1 ടീസ്പൂൺ (ചതച്ചത്)
  • സവാള – 1 
  • തക്കാളി – 2
  • കറിവേപ്പില – 4 തണ്ട്
  • അരിപ്പൊടി – 2 1/2 കപ്പ്
  • തേങ്ങ – 1/2 കപ്പ് (വറുത്ത് അരയ്ക്കണം)
  • എണ്ണ – ആവശ്യത്തിന്
  • ചെറിയ ഉള്ളി – 1 ടേബിൾ സ്പൂൺ
  • മല്ലിയില് – 2 ടീസ്പൂൺ (അരിഞ്ഞത്)

തയാറാക്കുന്നത്

∙ ചെറിയ കഷണങ്ങളാക്കിയ ബീഫ് മുളകുപൊടി,മഞ്ഞൾപ്പൊടി,കുരുമുളകുപൊടി,ജീരകംപൊടിച്ചത്,ബീഫ്മസാല, വെളുത്തുളളി, പച്ചമുളക്, ഇഞ്ചി, സവോള, തക്കാളി, കറിവേപ്പിലയും ആവശ്യത്തിന് ഉപ്പും ചേർത്ത് വേവിച്ചെടുക്കാം. വെന്തുപോകരുത്.

∙പിടി തയാറാക്കാൻ അരിപ്പൊടിയിൽ ഉപ്പും ചൂടുവെള്ളവും ചേർത്ത് കുഴച്ച് ചെറിയ ഉരുളകളാക്കി എടുക്കണം. ഇത്  20–25 മിനിറ്റ് ആവികയറ്റി വേവിച്ച് മാറ്റിവയ്ക്കാം. തണുത്തശേഷം തേങ്ങാവറുത്തരച്ച കൂട്ട് ഇതിലേക്കു ചേർക്കാം.

∙ ഒരു പാനിൽ എണ്ണയൊഴിച്ച് ചൂടാകുമ്പോൾ ചെറിയ ഉള്ളിയും കറിവേപ്പിലയും വഴറ്റിയെടുക്കുക. അതിലേക്കു തയാറാക്കി വച്ചിരിക്കുന്ന പിടി കൂട്ട് ചേർക്കാം. ഇതിലേക്കു വേവിച്ചു വച്ചിരിക്കുന്ന ബീഫും ചേർത്ത് നന്നായി യോജിപ്പിച്ചെടുക്കണം. മല്ലിയില കൊണ്ട് അലങ്കരിച്ചു വിളമ്പാം.

കോട്ടയം സ്റ്റൈൽ പിടി

വറുത്തെടുത്ത അരിപ്പൊടിയിൽ തേങ്ങ ചിരകിയത് ചേർത്ത് യോജിപ്പിക്കും. ഇതിലേക്കു ജീരകവും വെളുത്തുള്ളിയും ചതച്ചിട്ട് തിളപ്പിച്ച വെള്ളം ചേർത്ത്  കുഴച്ചു ചെറിയ ഉരുളകളാക്കും. ഉരുളി ചൂടാക്കി അതിലേക്കു ജീരകവും വെളുത്തുള്ളിയും ചേർത്തു തിളപ്പിച്ച വെള്ളം അൽപം ഒഴിച്ച് ഒന്നുകൂടി തിളപ്പിച്ച ശേഷം കറിവേപ്പില, തേങ്ങ ചിരകിയത്, തേങ്ങ പാൽ, പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് ഉരുട്ടി വെച്ച ഉരുളകൾ കൂടി ഇട്ടു ചെറുതായി ഇളക്കി കുറുകി വാങ്ങും.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com