ADVERTISEMENT

ചേമ്പപ്പം എന്നു കേൾക്കുമ്പോൾ ഞെട്ടണ്ട... ഇതിൽ ചേമ്പില്ല!. അരിപ്പൊടിയും തേങ്ങാപ്പാലും മുട്ടയുമാണ് പ്രധാന ചേരുവകൾ. വീട്ടിൽ പെട്ടെന്ന് തയാറക്കാവുന്ന പലഹാരമാണ്. ചേമ്പിന്റെ മുളയൊടു സാമ്യമുള്ളതു കൊണ്ടാണ് ഇതിന് ചേമ്പപ്പം എന്ന പേരു വന്നത്.

ചേരുവകൾ

  • അരിപ്പൊടി വറുത്തത്/ ഇടിയപ്പപ്പൊടി – ഒരു കപ്പ്
  • ഒരു കപ്പ് ചിരകിയ തേങ്ങയിൽ മുക്കാൽ കപ്പ് വെള്ളം േചർത്തു പിഴിഞ്ഞെടുത്ത കട്ടിപ്പാൽ – ഒരു കപ്പ്
  • പഞ്ചസാര– മൂന്ന് ടേബിൾ സ്പൂൺ
  • മുട്ട – ഒന്ന്
  • ഏലയ്ക്ക– രണ്ടെണ്ണം
  • ഉപ്പ്– രണ്ടു നുള്ള്
  • എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

പഞ്ചസാരയും ഏലയ്ക്കായും ഒന്നിച്ചു മിക്സിയുടെ ചെറിയ ജാറിൽ പൊടിച്ചു പകര്‍ത്തി മുട്ട ചേർത്തു നന്നായി യോജിപ്പി ക്കണം. ഇതിൽ അരിപ്പൊടി, ഉപ്പ്, തേങ്ങാപ്പാൽ (രണ്ടു ടേബിൾ സ്പൂൺ തേങ്ങാപ്പാൽ മാറ്റിവച്ചതിനു ശേഷമുള്ളത്) എന്നിവ ചേർത്തു കൈകൊണ്ടു കുഴച്ചെടുക്കുക. കൈകൊണ്ടു കോരി യെടുക്കാവുന്നതാണു പരുവം. പാനിൽ എണ്ണയൊഴിച്ചു നന്നായി ചൂടാകുമ്പോൾ മിശ്രിതം കുറേശ്ശേ നുള്ളിയെടുത്ത് എണ്ണയിലിടുക. ഇടത്തരം തീയിൽ ഗോൾഡൻ ബ്രൗൺ നിറത്തിൽ വറുത്തു കോരാം. തേങ്ങാപ്പാലിനു പകരം പശു വിൻ പാലായാലും മതി.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com