ADVERTISEMENT

വീട്ടിലുള്ള ചേരുവകൾ കൊണ്ട് തയാറാക്കാവുന്ന വ്യത്യസ്തവും രുചികരവുമായ ഉച്ചഭക്ഷണമാണ് തക്കാളി മുട്ടച്ചോറ്. 

ചേരുവകൾ :

  • ചോറ് – രണ്ടു കപ്പ്
  • മുട്ട – മൂന്നെണ്ണം
  • തക്കാളി വലുത് – മൂന്നെണ്ണം
  • വലിയ സവാള– പകുതി 
  • പച്ചമുളക് – നാലെണ്ണം നെടുകെ കീറിയത്
  • ഇഞ്ചി (ചതച്ചത്) – വലിയ കഷണം
  • വെളുത്തുള്ളി(ചതച്ചത്) – 10 അല്ലി
  • മഞ്ഞൾപ്പൊടി – കാൽ ടേബിൾ സ്പൂൺ
  • മുളകുപൊടി– എരിവിനനുസരിച്ച്
  • വെളിച്ചെണ്ണ– ആവശ്യത്തിന്
  • ഉപ്പ്– പാകത്തിന്
  • കറിവേപ്പില – ഒരു തണ്ട്

തയാറാക്കുന്ന വിധം

പാൻ നന്നായി ചൂടാക്കി ആവശ്യത്തിനു വെളിച്ചെണ്ണയൊഴിച്ച് ഇഞ്ചി, വെളുത്തുള്ളി, സവാള, പച്ചമുളക്, വേപ്പില എന്നിവയിട്ടു വഴറ്റുക. അധികം വഴറ്റേണ്ടതില്ല. പച്ചരുചി മാറിയാൽ മതി. ഇതിൽ മഞ്ഞൾ പൊടി ചേർത്തിളക്കി മൊരിയുമ്പോൾ മുളകുപൊടി ചേർത്തു വഴറ്റി മൊരിക്കണം. തീ കുറച്ചു വച്ചു വേണം വഴറ്റാൻ. ശേഷം തക്കാളിയും ഉപ്പും ചേർത്തിളക്കി മൂടിവച്ച് ഇടത്തരം തീയിൽ വേവിക്കുക. ഇടയ്ക്ക് ഇളക്കി കൊടുക്കുകയും വേണം. തക്കാളി വെന്ത് പേസ്റ്റ് പരുവത്തിലാകുമ്പോൾ മുട്ട പൊട്ടിച്ചൊഴിച്ച് നന്നായി ഇളക്കി യോജി പ്പിക്കുക. തീ കൂട്ടിവച്ച ശേഷം ആവശ്യത്തിനു ചോറു ചേർത്ത് നല്ലതുപോലെ ഇളക്കി യോജിപ്പിച്ചു വാങ്ങി ഉപയോഗിക്കാം. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com