ADVERTISEMENT

തൃശൂരുകാരുടെ വിഷുദിനത്തിലെ മുഖ്യ ഇനമാണ് വിഷുക്കട്ട. മധുരമോ ഉപ്പോ ഇല്ലാത്ത വിഷുക്കട്ടയ്ക്കു ശർക്കരപ്പാനിയും മത്തനും പയറും ഉപയോഗിച്ചുള്ള കൂട്ടുകറിയും തൊട്ടുകൂട്ടാൻ ഉത്തമം!ഒരിക്കൽ കഴിച്ചാൽ പിന്നെ ഓർത്താൽ പോലും നാവിൽ കൊതിയൂറുന്നതാണ് വിഷു വിഭവങ്ങൾ. വിഷുക്കട്ട എങ്ങനെ തയാറാക്കാമെന്നു നോക്കാം.

1. പച്ചരി – അര കിലോ
2. തേങ്ങ ചിരകിയത് – രണ്ട്
3. ജീരകം – ഒരു ചെറിയ സ്പൂൺ
4. ഉപ്പ് – പാകത്തിന്
5. അണ്ടിപ്പരിപ്പ്, മുന്തിരി – പാകത്തിന്
6. നെയ്യ് – രണ്ടു ചെറിയ സ്പൂൺ

തയാറാക്കുന്ന വിധം

∙തേങ്ങ ചിരകിയതു പിഴിഞ്ഞ് ഒരു കപ്പ് ഒന്നാം പാലും രണ്ടു കപ്പ് രണ്ടാം പാലും വേർതിരിക്കുക.

∙രണ്ടാം പാലും ഉപ്പും ചേർത്തു പച്ചരി വേവിക്കുക. വെന്തു കഴിയുമ്പോൾ ജീരകവും ഒന്നാം പാലും ചേർത്തിളക്കി വെള്ളം വറ്റിക്കുക.

∙ഒരു പരന്ന പാത്രത്തിൽ വേവിച്ച വിഷുക്കട്ട നിരത്തുക.

∙നെയ്യിൽ അണ്ടിപ്പരിപ്പും മുന്തിരിയും വറുത്തു മുകളിൽ വിതറി കട്ടകളാക്കി മുറിക്കുക. 

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com