ADVERTISEMENT

പലതരം രുചികളുടെ സമ്മേളനമാണ് ഫ്രെഞ്ച് ക്യൂസീൻ. രുചിയോടെ തയാറാക്കിയ ഭക്ഷണം ഭംഗിയായി വിളമ്പുന്നതാണ് ഫ്രഞ്ച് പാചകത്തിന്റെ പ്രത്യേകത. ഫ്രഞ്ച് വീഭവമായ ക്വീഷ് ബ്രേക്ക് ഫാസ്റ്റായും  ലഞ്ചായും സ്നാക്കായും കഴിക്കാവുന്ന രുചികരമായ വിഭവമാണ്. പാൽ അല്ലെങ്കിൽ ക്രീം, മുട്ട പലതരം പച്ചക്കറികൾ എന്നിവയെല്ലാം താത്പര്യമനുസരിച്ച് ഇതിൽ ഉൾപ്പെടുത്താം. രുചികരമായ ക്രസ്റ്റ്ലസ് ക്വീഷ് തയാറാക്കുന്നതെങ്ങനെയന്നു നോക്കാം.

ചേരുവകൾ

quiche
  • മുട്ട – 4
  • കോളിഫ്ലവർ – 1/2 കപ്പ്
  • ബ്രൊക്കോളി – 1/2 കപ്പ്
  • സവാള – 1
  • ഒറിഗാനോ – 1/2 ടീസ്പൂൺ
  • ഉപ്പ്, കുരുമുളകുപൊടി – ആവശ്യത്തിന്
  • വറ്റൽ മുളകുപൊടി – 1/4 ടീസ്പൂൺ
  • ഹെവി ക്രീം – 1/4 കപ്പ്
  • പാൽ – 1/4 കപ്പ്
  • ഒലിവ് ഓയിൽ – 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

ചെറുതായി മുറിച്ച പച്ചക്കറികളെല്ലാം ഉപ്പും കുരുമുളകും ഒരു ടേബിൾസ്പൂൺ ഒലിവ് ഓയിലും ചേർത്ത് യോജിപ്പിച്ച് അവ്നിൽ 180 ഡിഗ്രിയിൽ 15 മിനിറ്റ് ബേക്ക് ചെയ്തെടുക്കുക.

ഒരു ബൗളിൽ മുട്ട, ഉപ്പ്, കുരുമുളകുപൊടി, ഒറിഗാനോ,പാൽ, ഹെവി ക്രീം എന്നിവ നന്നായി യോജിപ്പിച്ചെടുക്കുക. ഉണക്ക മുളക് പൊടിച്ചതും ഇതിൽ ചേർക്കാം. ആദ്യം ബേക്ക് ചെയ്തു വച്ച വെജിറ്റബിൾ കൂട്ടിലേക്ക് ഈ മിശ്രിതം ഒഴിച്ച് 180 ഡിഗ്രിയിൽ 30 അല്ലെങ്കിൽ 35 മിനിറ്റ് ബേക്ക് ചെയ്യാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com