ADVERTISEMENT

ആവി പറക്കുന്ന ചൂടൻ ഇഡ്‌ഡലി, വറ്റൽ മുളകും ചെറിയ ഉള്ളിയും ചേർന്ന ചമ്മന്തിയും കായത്തിന്റെ നേരിയ ചുവയുള്ള സാമ്പാറും ചേർത്തു കഴിക്കാൻ എന്തു രസം! നാവിൽ വെള്ളം വരുന്നുണ്ടോ...എന്നാൽ രുചിയിൽ അതിലും രസവും വൈവിധ്യവുമുള്ള ഫ്രൈഡ് ഇഡ്ഡലിയുടെ പാചകകുറിപ്പ് നോക്കാം.

ചേരുവകൾ

ഒന്നാം ചേരുവ

  • തക്കാളി സോസ്–രണ്ട് സ്പൂൺ 
  • സോയ സോസ്–അര സ്പൂൺ 
  • മുട്ട–ഒന്ന് 
  • ഇഞ്ചി, വെളുത്തുള്ളി പേസ്റ്റ് – കാൽ സ്പൂൺ 
  • ബ്രഡ് പൊടി–പാകത്തിന്

രണ്ടാം ചേരുവ: 

  • വെളിച്ചെണ്ണ–രണ്ട് സ്പൂൺ  
  • സവാള, ക്യാപ്സിക്കം, തക്കാളി – ഒന്ന് വീതം 
  • കുരുമുളക്പൊടി – ഒരു ടീസ്പൂൺ 
  • മല്ലിപ്പൊടി, മുളകുപൊടി, ചിക്കൻ മസാല – അര ടീ സ്പൂൺ വീതം 

തയാറാക്കുന്ന വിധം: 

  • സാധാരണ ഇഡ്ഡലി ചെറിയ കഷണങ്ങളാക്കി മുറിച്ച് ഒന്നാം ചേരുവ പുരട്ടി ബ്രഡ് പൊടിയിൽ മുക്കി എണ്ണയിൽ വറുത്തു കോരുക.
  • വെറൊരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് രണ്ടാമത്തെ ചേരുവ ചേർത്ത് വഴറ്റുക. ഇതിലേക്ക് ഇഡ്ഡലി ചേർത്ത് ചെറുതായി ചൂടാക്കിയശേഷം വിളമ്പാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com