ചക്ക ചപ്പാത്തി പ്രമേഹരോഗികൾക്ക് അത്യുത്തമം

Chakka Chappathi
SHARE

പ്രമേഹരോഗികൾക്ക് അത്യുത്തമമാണ് ഈ ചപ്പാത്തി. രുചികരവും ആരോഗ്യകരവുമായ നമ്മുടെ നാടൻ ചക്കയാണ് ഇതിലെ പ്രധാന ചേരുവ. 

ചേരുവകൾ

  • പച്ച ചക്കച്ചുള: 15 എണ്ണം
  • വെള്ളം: അരക്കപ്പ്
  • ഉപ്പ്‌: ആവശ്യത്തിന്
  • ഗോതമ്പുപൊടി: കുഴയ്ക്കാൻ ആവശ്യത്തിന്  

തയാറാക്കുന്ന വിധം

ചക്കച്ചുള വെള്ളം ഒഴിച്ച് മിക്സിയിൽ നന്നായി അരച്ചെടുക്കുക. ഇതിലേയ്ക്ക് ഉപ്പും ഗോതമ്പുപൊടിയും ചേർത്ത് കുഴച്ച് ഉരുട്ടി ചപ്പാത്തിപ്പലകയിൽ പരത്തിയെടുത്ത് ദോശക്കല്ലിൽ ചുട്ടെടുക്കുക. പ്രമേഹരോഗികൾക്ക് അത്യുത്തമം. ഇതേ മാവ് ഉപയോഗിച്ച് പൂരിയും തയാറാക്കാം.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA