ADVERTISEMENT
parippuvada-making

കറുമുറെ കൊറിക്കാൻ പരിപ്പുവട രുചി ഇഷ്ടമില്ലാത്തവർ ഇല്ല, മലബാർ ശൈലിയിൽ പച്ചപ്പരിപ്പുവട ഉണ്ടാക്കി കഴിച്ചിട്ടുണ്ടോ? ഇല്ലെങ്കിൽ ഇതാ പാചകരഹസ്യം. ഒന്നു പരീക്ഷിക്കൂ.

ചേരുവകൾ:

  • കുതിർത്ത രണ്ട് കപ്പ് ഗ്രീൻ പീസ്
  • വലിയ ഉള്ളി 1
  • പച്ചമുളക് 2 ‍
  • വെള്ളുത്തുള്ളി, ഇഞ്ചി (ചതച്ചത് പാകത്തിന്)
  • മല്ലിച്ചെപ്പ്, പൊതീന.
  • അര ടീസ്പൂൺ മഞ്ഞൾപ്പൊടി, ഗരം മസാല മുക്കാൽ ടീസ്പൂൺ

പാകംചെയ്യുന്ന വിധം

കുതിർത്ത ഗ്രീൻ പീസ് മിക്സിയിലിട്ടു പകുതി അരച്ചെടുക്കുക. അതിലേക്ക് വെളുത്തുള്ളി വലിയഉള്ളി, ഇഞ്ചി എന്നിവ ചേർത്ത് വീണ്ടും നല്ലവണ്ണം അരയ്ക്കുക. അരയ്ച്ചെടുത്ത ഗ്രീൻപീസിലേക്ക് പാകത്തിന് ഉപ്പും മഞ്ഞൾപൊടി, ഗരം മസാല, മല്ലിച്ചെപ്പ്, പൊതീന എന്നിവ ചേർത്ത് കൈ കൊണ്ട് കുഴക്കുക.കൈപ്പത്തിയിൽ വച്ചു പരത്തി വെളിച്ചെണ്ണയിൽ പൊരിച്ചെടുക്കുക.

തയാറാക്കിയത്: കെ. മാരിയത്ത് കണ്ണംകുളങ്ങര

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com