ADVERTISEMENT

ചീരയില വളരെ പോഷകപ്രദമാണെന്ന് പറയേണ്ടതില്ല. ദൈനംദിന ഭക്ഷണത്തിൽ ഒരു കപ്പ് ഇലക്കറികൾ ആവശ്യവു മാണ്. കുട്ടികൾക്കു പച്ചക്കറികളോടും ഇലക്കറികളോടും പിന്തിരിപ്പൻ നയമാണല്ലോ. കുട്ടികളറിയാതെ ഭക്ഷണത്തിൽ ചീരയില ഉൾപ്പെടുത്തിയാലോ.

ബ്രേക്ക്ഫാസ്റ്റ് കളർഫുളാക്കാൻ ചുവന്ന ചീരയെ കൂട്ടുപിടിക്കാം. ഇഡ്‍ലി ഉണ്ടാക്കുമ്പോൾ അരത്തവി മാവ് ഒഴിച്ച ശേഷം അൽപം ചീരയില തൂവിയിട്ട് വീണ്ടും ബാക്കി മാവു കൂടി ഒഴിച്ച് ഇഡ്‍ലി ചീര സാൻവിച്ച് ആയി കൊടുക്കാം. ദോശമാവിനൊപ്പം ചീരയില ചേർത്ത് അരച്ചാൽ ചീര ദോശയായി. നെയ്യോ, വെർജിൻ കോക്കനട്ട് ഓയിലോ തടവി ദോശ മൊരിക്കണം. ചട്നിക്കൊപ്പവും അൽപം ചീര വഴറ്റിയരച്ചാൽ രുചി വ്യത്യാ സം വരില്ല. ഉച്ചഭക്ഷണമായ ഫ്രൈഡ്റൈസിൽ ചീരയില വഴറ്റി ലെയർ ആക്കി അലങ്കരിക്കാം. പയർ തോരനൊപ്പം ചീരയില ചേർത്തിളക്കി പോഷകപ്രദമാക്കാം.

മുന്തിരി, മാതളം എന്നിവ ജ്യൂസടിക്കുമ്പോൾ അൽപം ചീരയി ലകൂടി ചേർത്ത് അരിച്ചു കൊടുക്കാം. നാടൻ ചിക്കൻ വിഭവ ങ്ങളിലും ചീരയില ചേർക്കാം. ചീര പൊടിയായി അരിഞ്ഞ് ഉപ്പിട്ട് നെയ്യിൽ വഴറ്റിയത് ചിക്കനിലും മീൻ വിഭവങ്ങളിലും ചേർക്കാം.

സ്പെഷൽ ചീരജ്യൂസ്

കുട്ടികൾക്ക് പശുവിൻ പാലിനു പകരമായി തേങ്ങാപ്പാലും ചീരജ്യൂസും ചേർത്ത് ഒരു ഡ്രിങ്ക് രാവിലെ നൽകാം.

1. തേങ്ങാപ്പാൽ – ½ കപ്പ്
2. ചീരയില വേവിച്ച് മിക്സിയിലടിച്ച് അരിച്ചെടുത്തത് – ¼ കപ്പ്
3. തേൻ – മധുരത്തിന്
4. ബദാംപാല്‍ – ¼ കപ്പ്
5. വാനില എസ്സൻസ് – ഫ്ലേവറിന്

ചേരുവകൾ യോജിപ്പിച്ച് നല്ല കളർഫുൾ പാനീയമാക്കാവുന്നതാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com