ADVERTISEMENT

കുറുകിയ ചാറിൽ വാഴയിലയിൽ പൊതിഞ്ഞ് ആവികയറ്റിയ കരിമീൻ...ആഹാ നാവിൽ കപ്പലോടാൻ വേറെന്തു വേണം. കരിമീൻ രുചിക്കൂട്ട് വായിക്കാം.

ചേരുവകൾ

1. ഇടത്തരം കരിമീൻ - രണ്ട്
2. സവാള - കാൽ കിലോ
ഇഞ്ചി - ഒരു കഷണം
വെളുത്തുള്ളി - ഒരു കുടം
പച്ചമുളക് - നാല്
3.തക്കാളി (ചെറുതായി അരിഞ്ഞത്)- നാല്
4. മുളകുപൊടി - ഒന്നര വലിയ സ്പൂൺ
മഞ്ഞൾപ്പൊടി - കാൽ ചെറിയ സ്പൂൺ
കുരുമുളകുപൊടി - അര ചെറിയ സ്പൂൺ
ജീരകം - കാൽ ചെറിയ സ്പൂൺ
5. വിനാഗിരി - രണ്ടു വലിയ സ്പൂൺ
6. ഉപ്പ് - പാകത്തിന്
7. വെളിച്ചെണ്ണ - നാലു വലിയ സ്പൂൺ
8. കറുവാപ്പട്ട - രണ്ടു ചെറിയ കഷണം

പാകം ചെയ്യുന്ന വിധം

∙ മീൻ വൃത്തിയാക്കി, നന്നായി കഴുകി വരഞ്ഞു വെള്ളം വാലാൻ വയ്ക്കുക.

∙ സവാള, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളക് എന്നിവ ചെറുതായി അരിയുക. മുളകുപൊടി, മഞ്ഞൾപ്പൊടി, കുരുമുളകുപൊടി, ജീരകവും വിനാഗിരി ചേർത്തു മയത്തിൽ അരയ്ക്കുക.

∙ ഉരുളിയിൽ വെളിച്ചെണ്ണ ചൂടാക്കി, കറുവാപ്പട്ട മൂപ്പിച്ച് കോരുക. സവാള, ഇഞ്ചി, വെളുത്തുള്ളി,പച്ചമുളകും ചേർത്തു വഴറ്റുക. സവാള വഴന്നശേഷം അരപ്പു ചേർത്തു ചെറുതീയിൽ നന്നായി വഴറ്റണം. പച്ചമണം മാറുമ്പോൾ,  തക്കാളി ചേർത്തു വീണ്ടും വഴറ്റുക.

∙ മൂത്ത അരപ്പിൽ, രണ്ടു കപ്പു തീളച്ചവെള്ളം ഒഴിച്ച്, അരപ്പു തിളയ്ക്കുമ്പോൾ, ഉപ്പും ബാക്കിയുള്ള വിനാഗിരിയും ചേർത്തിളക്കുക. മീൻ ചേർത്തു വേവിച്ചു ചാറു നന്നായി കുറുകുമ്പോൾ വാങ്ങുക.

ഈ മീൻ, മസാലയോടു കൂടി, വാഴയിലയിൽ പൊതിഞ്ഞു, വാഴനാരു കൊണ്ടു കെട്ടിയശേഷം തവയിൽ ചുട്ടെടുക്കുക.

English Summary: Karimeen Pollichathu Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com