ADVERTISEMENT

ഉത്തരേന്ത്യൻ വിഭവങ്ങളിൽ പ്രസിദ്ധമാണ് ചോള ബട്ടൂര. വ്യത്യസ്തമായൊരു പ്രഭാത ഭക്ഷണമാണ്.

ചോള ബട്ടൂര

ചേരുവകൾ

  • കാബൂളി കടല -1 കപ്പ് (വെള്ളത്തിൽ കുതിർത്തത്)
  • തക്കാളി - 1
  • സവാള - 1
  • ഇഞ്ചി - ചെറിയ കഷണം
  • വെളുത്തുള്ളി - 4 അല്ലി 
  • പച്ചമുളക് - 4
  • മുളകുപൊടി -1 ടീ സ്പൂൺ
  • മഞ്ഞൾപ്പൊടി -1 ടീ സ്പൂൺ
  • കസൂരിമേത്തി -1 ടീ സ്പൂൺ
  • ചോലെ മസാല - 2 ടീ സ്പൂൺ
  • ഗരം മസാല - 1/2 ടീ സ്പൂൺ
  • ജീരകം - 1 ടീ സ്പൂൺ
  • ആംചൂർ പൗഡർ - 1 ടീ സ്പൂൺ
  • ഉപ്പ് - ആവശ്യത്തിന് 
  • എണ്ണ - ആവശ്യത്തിന് 
  • മല്ലിയില - കുറച്ച് 

തയാറാക്കുന്ന വിധം 

  • കടല കുക്കറിൽ അല്പം വെള്ളമൊഴിച്ച്  6 വിസിൽ വരുന്നതുവരെ വേവിക്കുക. 
  • കടല വേവുന്ന സമയം ഒരു പാനിൽ അല്പം എണ്ണ ഒഴിച്ച് സവാള നന്നായി വഴറ്റുക. അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ചേർക്കുക. നന്നായി വഴന്നു വന്നാൽ അതിലേക്ക് മുളകുപൊടി, മഞ്ഞൾപ്പൊടി, ഉപ്പ് എന്നിവ ചേർത്തിളക്കുക. അതിന് ശേഷം അതിലേക്ക് ചെറുതായ് അരിഞ്ഞ തക്കാളി ചേർത്ത് നന്നായി വഴറ്റിയെടുക്കുക. തക്കാളി നന്നായി വെന്താൽ തീ ഓഫ് ചെയ്യാം. 
  • നന്നായി തണുത്തതിനുശേഷം വഴറ്റിയ ചേരുവകൾ മിക്സിയിൽ അരച്ചെടുക്കുക. 
  • ഇനി മറ്റൊരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ അതിലേക്ക് ജീരകം ചേർത്ത് പൊട്ടിക്കുക. ജീരകം പൊട്ടിവന്നാൽ അരച്ചെടുത്ത മിക്സ്‌ ചേർത്ത് നന്നായി വഴറ്റുക.
  • ഇനി 1-2 സ്പൂൺ വെന്ത കടല മിക്സി ജാറിൽ ഒന്ന് അരച്ചെടുക്കുക. 
  • കടല അരച്ചതും വേവിച്ച കടലയും കൂടെ പാനിലേക്ക് ചേർത്ത് അല്പം വെള്ളമൊഴിച് എല്ലാം കൂടെ നന്നായി തിളപ്പിക്കുക. 
  • നന്നായി തിളച്ചു തുടങ്ങിയാൽ അതിലേക്ക് അല്പം ചോലെ മസാല,  ഗരം മസാല , കസൂരി മേത്തി പിന്നെ ആംചൂർ പൗഡർ എല്ലാം കൂടെ ചേർത്തിളക്കുക. തീ ഓഫ് ചെയ്യാം.
  • ആവശ്യത്തിന് മല്ലിയിലയും ചേർക്കുക. 

ബട്ടൂര

ചേരുവകൾ

  • മൈദ -1 1/2 കപ്പ്
  • ആട്ട - 1/2 കപ്പ്
  • തൈര് -1/2 കപ്പ്
  • പഞ്ചസാര -1 ടീസ്പൂൺ
  • ബേക്കിങ് പൗഡർ -3/4 ടീസ്പൂൺ
  • ബേക്കിങ് സോഡാ -2 നുള്ള്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന് 
  • ഉപ്പ് - ആവശ്യത്തിന് 

തയാറാക്കുന്ന വിധം 

തൈര്, പഞ്ചസാര, ബേക്കിങ് സോഡാ, ബേക്കിങ് പൗഡർ, ഉപ്പ് എല്ലാം  നന്നായി യോജിപ്പിച്ച് അതിലേക്ക് മൈദയും ആട്ടയും ആവശ്യമെങ്കിൽ അല്പം വെള്ളം കൂടെ ചേർത്ത്  നന്നായി കുഴച്ചെടുക്കുക.  അല്പം എണ്ണ തടവി  2 മണിക്കൂർ വയ്ക്കുക. രണ്ടുമണിക്കൂറിനു ശേഷം ഇഷ്ട്ടമുള്ള ആകൃതിയിൽ പരത്തി എടുത്ത് ചൂടായ എണ്ണയിലിട്ട് ഫ്രൈ ചെയ്തെടുക്കാം.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com