ADVERTISEMENT

റവയും ഉരുളക്കിഴങ്ങും ചേർത്ത് ഒരു ക്രിസ്പി സ്നാക്ക് തയാറാക്കാം. കുഴിയുള്ള ഒരു പാനിൽ അരക്കപ്പ് റവ ഒരു കപ്പ് വെള്ളം ചേർത്തു വേവിച്ചെടുക്കണം. വെള്ളം തിളയ്ക്കുമ്പോൾ അൽപാൽപമായി റവ ഇട്ടുകൊടുക്കണം. ഉപ്പുമാവുണ്ടാക്കുന്നതുപോലെ കട്ടയാകാതെ നന്നായി ഇളക്കണം. 

ചെറുതീയിൽ വെള്ളം വറ്റിച്ചെടുക്കുകയാണു വേണ്ടത്. റവ വെന്ത്, വെള്ളം വറ്റി, മാവു കുഴച്ചെടുത്ത പരുവമാകുമ്പോൾ വാങ്ങിവയ്ക്കാം. ഇതു തണുപ്പിച്ചെടുക്കണം. 4 ഇടത്തരം ഉരുളക്കിഴങ്ങ് പുഴുങ്ങിയതു തൊലികളഞ്ഞ് വേവിച്ചുവച്ച റവയിലേക്കു ചേർത്തു നന്നായി ഉടച്ച് ചേർക്കണം. കട്ടകളുണ്ടാകരുത്. ഇതിലേക്ക് രണ്ടു പച്ചമുളക് അരിഞ്ഞത്, മഞ്ഞൾപ്പൊടി, അര ടീസ്പൂൺ ഇഞ്ചി– വെളുത്തുള്ളി പേസ്റ്റ്, ഉപ്പ്, കറിവേപ്പില എന്നിവ ചേർത്തു കുഴച്ച് ഉരുളകളാക്കാം. ഫിംഗർ രൂപത്തിൽ വേണമെങ്കിൽ അങ്ങനെയുമാകാം. എണ്ണ കൈയിൽ പുരട്ടിയാൽ ഒട്ടിപ്പിടിക്കില്ല. വറുക്കാൻ വെളിച്ചെണ്ണയോ സൺഫ്ലവർ ഓയിലോ ഉപയോഗിക്കാം. 

എണ്ണ നന്നായി തിളച്ചുകഴിയുമ്പോൾ ഉരുകൾ ഇടുക. ഒരു വശം വെന്തുകഴിഞ്ഞാൽ തിരിച്ചിടണം. ബ്രൗൺ നിറമാകുമ്പോൾ കോരിയെടുക്കാം. ടൊമാറ്റോ സോസ് കൂട്ടി ചൂടോടെ കഴിക്കാം.

English Summary: Potato Rolls

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com