ADVERTISEMENT

അപ്പത്തിന്റെ രുചി ഓരോ നാട്ടിലും വ്യത്യസ്തമാണ്, ഇതാ കള്ള് ചേർത്തൊരു പാലപ്പരുചി. ക്രിസ്മസ് ദിവസം രാവിലെ പള്ളിയിൽ പോയി വന്നാൽ കള്ളപ്പവും ഇറച്ചിക്കറിയും കൂട്ടിയുള്ള പ്രഭാത ഭക്ഷണം...നാവിൽ കൊതി നിറയ്ക്കുന്ന പാലപ്പം, കറിയൊന്നും ഇല്ലെങ്കിലും കഴിക്കാൻ പറ്റുന്നൊരു പ്രഭാത ഭക്ഷണമാണ്, അൽപം കള്ള് ചേർത്ത് തയാറാക്കുന്ന കള്ള് പാലപ്പം ആകട്ടെ ക്രിസ്മസിന്...

ചേരുവകൾ

1. അരിപ്പൊടി – അര കിലോ
2. കള്ള് – മുക്കാൽ ഗ്ലാസ്
3. കട്ടി തേങ്ങാപ്പാൽ – 1 കപ്പ്, ഇടപ്പാൽ – 1 കപ്പ്
4. പഞ്ചസാര –2 സ്പൂൺ
5. ഉപ്പ് – ആവശ്യം
6. ചെറിയ ജീരകം – 2 സ്പൂൺ

തയാറാക്കുന്ന വിധം
അരിപ്പൊടി, കള്ള്, കട്ടി തേങ്ങാപ്പാൽ, ഇടപ്പാൽ, പഞ്ചസാര, ഉപ്പ്  എന്നിവ ചേർത്ത് അപ്പത്തിന്റെ കൂട്ട് തയാറാക്കുക. ഇടപ്പാൽ ആവശ്യമെങ്കിൽ ചേർക്കുക. പൊങ്ങിയ കൂട്ടിൽ ചെറുജീരകം ഇട്ട് അപ്പം ചുട്ടെടുക്കുക.

English Summary: Kerala Palappam with Toddy

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com