sections
MORE

കൊതിപ്പിക്കുന്ന രുചിയിൽ സേമിയ ഖീർ

vermicelli-kheer
SHARE

പാലും സേമിയയും ചേർന്ന മധുരം എല്ലാവർക്കും ഇഷ്ടമാണ്. ഇതാ രുചികരമായ ഖീർ രുചിക്കൂട്ട് നോക്കാം.

ചേരുവകൾ

  • സേമിയ  - 1/2 കപ്പ്‌ 
  • പാൽ - 3 കപ്പ്‌ 
  • പഞ്ചസാര - 1/4 കപ്പ്‌ 
  • നെയ്യ് - 4 ടീസ്പൂൺ
  • അണ്ടിപ്പരിപ്പ് - 8 എണ്ണം 
  • കിസ്മിസ് - 8 എണ്ണം 
  • ഏലയ്ക്ക‌പ്പൊടി  - 1/4 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഒരു ടേബിൾ സ്പൂൺ നെയ്യിൽ അണ്ടിപ്പരിപ്പും കിസ്മിസും വറത്തു വയ്ക്കുക. ബാക്കിയുള്ള നെയ്യിൽ സേമിയ ഗോൾഡൻ നിറത്തിൽ വറുത്തെടുത്ത ശേഷം കുക്കറിൽ ഇട്ട് ഒരു കപ്പു പാൽ ഒഴിച്ച്  ഒരു  വിസിൽ വരുമ്പോൾ  സ്റ്റൗ ഓഫ് ചെയ്യുക. കട്ടിയുള്ള  ഒരു പാത്രത്തിൽ രണ്ടു  കപ്പ്‌  പാൽ ഒഴിച്ച്  നന്നായി കുറുകി വരുമ്പോൾ പഞ്ചസാരയും വേവിച്ച സേമിയയും  ചേർത്തിളക്കി  അണ്ടിപ്പരിപ്പും കിസ്മിസും ഏലയ്ക്കപ്പൊടി യും ഇട്ടു വിളമ്പുക. ഫ്രിജിൽവച്ചു  തണുപ്പിച്ചും കഴിക്കാവുന്നതാണ്.

English Summary: Vermicelli Kheer Recipe

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
FROM ONMANORAMA