ADVERTISEMENT

ഇന്റർനെറ്റിലെ താരമാണ് ഡാൽഗോണ കോഫി...ഫേസ്ബുക്ക്, ട്വിറ്റർ, ഇൻസ്റ്റഗ്രാം എല്ലായിടത്തും ഇപ്പോൾ സൗത്ത് കൊറിയൻ സ്പെഷൽ ഡാൽഗോണയാണ് താരം. കോവിഡ് ലോക്ഡൗൺ സമയത്ത് ക്വാറന്റീൻ കോഫി എന്നാണ് ഇത് അറിയപ്പെടുന്നതും.  അഞ്ച് മിനിറ്റിനുള്ളിൽ മൂന്ന് ചേരുവകൾ കൊണ്ട്ആർക്കും തയാറാക്കാവുന്നതാണ് ഈ കോഫി എന്നത് ഇതിന്റെ ജനപ്രീതി വർധിപ്പിക്കുന്നു. പാലും പഞ്ചസാരയും ഇൻസ്റ്റന്റ് കോഫി പൗഡറും ഉണ്ടെങ്കിൽ നിസ്സാരമായി വീട്ടിൽ തയാറാക്കാം.

ഡാൽഗോണ കോഫി തയാറാക്കി അതു നിങ്ങൾ വീട്ടുകാരുമായി ചേർന്നു കഴിക്കുന്ന ഒരു ഫോട്ടോ #HaiKidsKitchen1 എന്ന ഹാഷ്ടാഗോടുകൂടി സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കൂ.

ചേരുവകൾ

  • ഇൻസ്റ്റൻറ് കോഫി പൗഡർ - 2 വലിയസ്പൂൺ
  • പഞ്ചസാര - 2 വലിയസ്പൂൺ
  • ചൂടുവെള്ളം -  2 വലിയസ്പൂൺ
  • തണുത്ത പാൽ - ഒരു കപ്പ്

ഐസ്ക്യൂബ്സ് - ആവശ്യത്തിന്

തയാറാക്കുന്ന വിധം

ബൗളിൽ  കാപ്പിപ്പൊടിയും പഞ്ചസാരയും ഇടുക. അതിലേക്ക് ചൂടു വെള്ളം ഒഴിക്കുക.   ഹാൻഡ്  മിക്‌സെറോ ഹാൻഡ് ബ്ലെൻഡറോ വിസ്കോ ഉപയോഗിച്ച് അടിച്ചു പതപ്പിക്കുക. അല്ലെങ്കിൽ ഒരു ഫോർക്ക്‌ കൊണ്ടും ചെയ്യാം. ഏകദേശം പത്ത് മിനിറ്റോളം അടിച്ചു പതപ്പിക്കണം.നല്ല ഫ്രോത്തിയായി വരുമ്പോൾ ഇളം ബ്രൗൺ നിറമാകും. ഇനി സെർവ് ചെയ്യാനുള്ള കപ്പിൽ മൂന്നോ നാലോ ഐസ്ക്യൂബ് ഇടുക. ആവശ്യമില്ലെങ്കിൽ ഐസ്ക്യൂബ്സ് ഒഴിവാക്കാം. ഇനി കപ്പിന്റെ മുക്കാൽഭാഗം തണുത്ത പാൽ ഒഴിക്കുക.  അതിനു മുകളിലേക്ക് പതപ്പിച്ചു വെച്ച കോഫി കൂട്ട് പതിയെ ചേർത്ത് സെറ്റ് ചെയ്യുക. ഡൽഗോണ കോഫി റെഡി.

English Summary: South Korea Dalgona Coffee

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com