വിഷു മധുരത്തിന് ചക്കപ്പഴം കൊണ്ട് പായസം

SHARE

വിഷുവിന് രുചിയുള്ളൊരു ചക്കപ്പഴം പായസം തയാറാക്കിയാലോ?

1. ശർക്കര – അരക്കിലോ, ഉരുക്കിയത്
2. ചക്കപ്പഴം – മുക്കാൽ കിലോ, വൃത്തിയാക്കി മിക്സിയിൽ അരച്ചത്
3. നെയ് – 300 മില്ലി
4. ചൗവ്വരി – അഞ്ചു വലിയ സ്പൂൺ, വേവിച്ചത്
5. മൂന്നു തേങ്ങ ചുരണ്ടിപ്പിഴിഞ്ഞെടുത്ത മൂന്നാം പാൽ – നാലു കപ്പ്
രണ്ടാം പാൽ – മൂന്നു കപ്പ്
ഒന്നാം പാൽ – രണ്ടു കപ്പ്
6. നെയ് – പാകത്തിന്
7. ഉണക്കമുന്തിരി, കശുവണ്ടിപ്പരിപ്പ് – പാകത്തിന്
8. ഏലയ്ക്കാപ്പൊടി – ഒരു ചെറിയ സ്പൂൺ

Chakka-pradhaman

പാകം ചെയ്യുന്ന വിധം

∙ ഉരുളിയിൽ ശർക്കര ഉരുക്കിയതും ചക്ക അരച്ചതും ചേർത്ത് അൽപാൽപം നെയ് ചേർത്തു നന്നായി വരട്ടുക.

∙ ഇതിൽ ചൗവ്വരി ചേർത്ത് ഒന്നുകൂടി വരട്ടി മൂന്നാം പാൽ ചേർത്തു വറ്റിക്കുക.

∙ രണ്ടാം പാൽ ചേർത്തു തുടരെയിളക്കി കുറുകുമ്പോൾ ഒന്നാം പാൽ ചേർത്തിളക്കി അടുപ്പിൽനിന്നു വാങ്ങുക.

∙ നെയ് ചൂടാക്കി ഉണക്കമുന്തിരിയും കശുവണ്ടിപ്പരിപ്പും വറുത്തു കോരി പായസത്തിൽ ചേർക്കുക.

∙ ഇതിലേക്ക് ഏലയ്ക്കാപ്പൊടിയും ചേർത്തു നന്നായി ഇളക്കി ഉപയോഗിക്കാം.

English Summary: Jackfruit Payasam, Vishu Special

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA