ADVERTISEMENT

അനാവശ്യമായ വറുക്കലോ പൊരിക്കലോ ഇല്ലാതെ വളരെ പെട്ടെന്ന് രുചികരമായി തയാറാക്കാവുന്ന ചിക്കൻ റോസ്റ്റ്. നാവിൽ രുചിയുടെ പൊടിപാറും എന്നകാര്യത്തിൽ സംശയമില്ല.

ചേരുവകൾ

  • ചിക്കൻ – 1/2 കിലോഗ്രാം
  • സോയാസോസ്– 2 ടേബിൾ സ്പൂൺ
  • മുളകുപൊടി – 1 ടീസ്പൂൺ
  • കുരുമുളകുപൊടി – 1 ടീസ്പൂൺ
  • മല്ലിപ്പൊടി – 1 ടീസ്പൂൺ
  • ഗരംമസാല – ½ ടീസ്പൂൺ
  • ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺ

വറുത്തെടുക്കാൻ

  • സവാള – 3 (കനം കുറച്ച് അരിഞ്ഞത്)
  • ഉരുളക്കിഴങ്ങ് – 1 (വട്ടത്തിൽ കനം കുറച്ച് അരിഞ്ഞത്) 
  • ടുമാറ്റോ കെച്ചപ്പ് – 1 ടേബിൾ സ്പൂൺ
  • ഉപ്പ് – ആവശ്യത്തിന്
  • എണ്ണ

തയാറാക്കുന്ന വിധം

1. ചിക്കൻ കഷണങ്ങളിൽ മുളകുപൊടി, കുരുമുളകുപൊടി, മല്ലിപ്പൊടി, ഗരംമസാല, ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സോയാസോസ് എന്നിവ പുരട്ടി ഒരു മണിക്കൂർ ഫ്രിജിൽ വയ്ക്കുക.
2. പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് സവാള അരിഞ്ഞത് വറുത്തെടുക്കുക.
3. ഇതേ പാനിൽ ആവശ്യത്തിന് എണ്ണ ഒഴിച്ച് അരിഞ്ഞു വച്ചിരിക്കുന്ന ഉരുളക്കിഴങ്ങു കഷണങ്ങളും വറുത്തെടുക്കാം.
4. പാനിൽ മാരിനേറ്റ് ചെയ്തു വച്ച ചിക്കൻ 10 മിനിറ്റ് അടച്ചു വച്ച് വേവിക്കാം.
5. ഇതിലേക്ക് വറുത്തു വച്ചിരിക്കുന്ന സവാളയും ഉരുളക്കിഴങ്ങും ചേർക്കാം. (കുറച്ച് മാറ്റിവയ്ക്കണം, അലങ്കരിക്കാൻ എടുക്കാം).
6. ചിക്കൻ നന്നായി വെന്തുവരുമ്പോൾ ടുമാറ്റോ കെച്ചപ്പും ആവശ്യത്തിന് ഉപ്പും ചേർക്കാം. അടിയിൽ പിടിക്കാതിരിക്കാൻ നന്നായി ഇളക്കി കൊടുക്കണം.
7. ആവശ്യത്തിന് വെള്ളം ചേർത്തു കൊടുത്ത് വേവിച്ച് എടുക്കാം. മസാല നല്ല ബ്രൗൺ നിറത്തിൽ വരുമ്പോൾ വാങ്ങാം. വറത്തു വച്ചിരിക്കുന്ന സവാളയും ഉരുളക്കഴങ്ങ് കഷണങ്ങളും കൊണ്ട് അലങ്കരിച്ച് വിളംമ്പാം. റൊട്ടി, ചപ്പാത്തി എല്ലാത്തിന്റെയും കൂടെ രുചികരമായ ചിക്കൻ റോസ്റ്റാണിത്.

English Summary: Kerala Chicken Roast, Easy Recipe

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com