ADVERTISEMENT

വ്യത്യസ്തമായ ഗുലാബ് ജാമുൻ പായസം പെട്ടെന്ന് തയാറാക്കാം. തണുപ്പിച്ച് കഴിക്കൻ അതീവ രുചികരമാണ്.

ചേരുവകൾ

  • ഗുലാബ് ജാമുൻ ഇൻസ്റ്റന്റ് മിക്സ് – 400 ഗ്രാം
  • പാൽ                  –  2 ലിറ്റർ
  • മിൽക്ക് മെയ്ഡ് – 1 ടിൻ
  • കസ്റ്റാർഡ് പൗഡർ        – 2 - 5 ടീസ്പൂൺ
  • ഏലയ്ക്ക                      – 10 എണ്ണം    
  • കിസ്മിസ്                       – ആവശ്യത്തിന്
  • കശുവണ്ടി, ബദാം, പിസ്ത – ആവശ്യത്തിന്
  • നെയ്യ്                             – 3 ടീസ്പൂൺ

തയാറാക്കുന്ന വിധം

ഗുലാബ് ജാം മിക്സ് തയാറാക്കുന്ന രീതിയിൽ ചെറിയ ബോളുകളാക്കി സൺഫ്ലവർ ഓയിലിൽ വറുത്ത് കോരി  പഞ്ചസാര പാനിയിൽ  ഇടുക.

പാൽ  തിളപ്പികുക. 1/4 കപ്പ് പഞ്ചസാര കാരമൽ ചെയ്യുക. 

പാൽ  തിളച്ചതിന്  ശേഷം മിൽക്ക് മെയ്ഡും കാരമൽ  ചെയ്ത പഞ്ചസാരയും ചേർത്ത് ചെറു ചൂടിൽ  നന്നായി  ഇളക്കുക.  കസ്റ്റാർഡ് പൗഡർ കുറച്ച് പാലിൽ യോജിപ്പിച്ച് ചേരുവയിലേക്ക് കുറേശ്ശ  ഒഴിച്ച്  കൊടുത്ത്  ഇളക്കുക. കുറുകിയതിന്  ശേഷം  ഗുലാബ് ജാമുൻ ഇടുക. ഏലയ്ക്ക  പൊടിച്ചതും ചേർക്കാം. കിസ്മിസും നട്സും നെയ്യിൽ വറുത്ത് അലങ്കരിക്കുക. തണുപ്പിച്ചു  കഴിക്കാൻ  സൂപ്പർ രുചിയാണ്.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com