ADVERTISEMENT

സേമിയ കൊണ്ട് പായസം പാൻകേക്ക് രുചിക്കൂട്ടാണ് ഓൺലൈൻ പാചകമത്സരത്തിലേക്ക് ഗംഗ വി. രാജു തയാറാക്കിയിരിക്കുന്ന വ്യത്യസ്ത വിഭവം.  മനോരമ ഓൺലൈനും സേവറൈറ്റും ചേർന്നാണ് ഈ ഓൺലൈൻ പാചകമത്സരം സംഘടിപ്പിച്ചിരിക്കുന്നത്. വീട്ടിൽ ഇരുന്നു തന്നെ ഈ മത്സരത്തിൽ  പങ്കെടുത്ത് നിങ്ങൾക്ക് സമ്മാനങ്ങൾ സ്വന്തമാക്കാം. മത്സരത്തിൽ ഒന്നാം സമ്മാനം – 40,000 രൂപ, രണ്ടാം സമ്മാനം – 25,000 രൂപ, മൂന്നാം സമ്മാനം – 10, 000 രൂപ എന്നിങ്ങനെയാണ് സമ്മാനം. ഇത് കൂടാതെ ആദ്യം എൻട്രി അയയ്ക്കുന്ന നൂറ് പേർക്ക് 500 രൂപയുടെ വെർമിസെല്ലി ഗിഫ്റ്റ് വൗച്ചർ സമ്മാനമായി ലഭിക്കും. ഏത് വെർമിസെല്ലി ഉപയോഗിച്ചും വ്യത്യസ്തമായ വിഭവങ്ങൾ തയാറാക്കി ചിത്രങ്ങൾ അയയ്ക്കൂ, സമ്മാനം നേടൂ.

മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർക്ക് വെർമിസെല്ലി ഉപയോഗിച്ച് തയാറാക്കിയ വിഭവങ്ങളുടെ ചിത്രങ്ങളും സെൽഫിയും പാചകക്കുറിപ്പും 9744063210 എന്ന വാട്സാപ്പ് നമ്പരിലേക്കും അയയ്ക്കാം. 

customersupport@mm.co.in എന്ന ഇ– മെയിലിലേക്ക്, ആവശ്യപ്പെട്ട വിവരങ്ങൾ അയയ്ക്കാം.

പായസം പാൻകേക്ക്

ചേരുവകൾ

  • പാൽ – 2 1/2  കപ്പ്
  • വെർമിസെല്ലി – 1/2 കപ്പ്
  • ഏലയ്ക്കാപ്പൊടി – 1/4 ടീസ്പൂൺ
  • ബദാം പൊടിച്ചത് – 1/2 ടീസ്പൂൺ
  • മൈദ / ഗോതമ്പ്പൊടി – 1 കപ്പ്
  • പഞ്ചസാര – മധുരത്തിന് അനുസരിച്ച്
  • കശുവണ്ടിപരിപ്പ് – 6 എണ്ണം
  • ഉണക്കമുന്തിരി – 6 എണ്ണം
  • വറുത്തെടുത്ത വെർമിസെല്ലി – 4 സ്പൂൺ
  • ഉപ്പ് – 1/4 ടീസ്പൂൺ
  • ചൂട് പാൽ – 2 കപ്പ്

തയാറാക്കുന്ന വിധം

1. ഒരു പാൻ ചൂടാക്കി പാൽ തിളച്ച് വരുമ്പോൾ വെർമിസെല്ലി ചേർത്ത് വേവിച്ച് എടുക്കാം. ഇതിലേക്ക് ആവശ്യത്തിന് പഞ്ചസാരയും ഏലയ്ക്കാപ്പൊടി, ബദാം പൊടിച്ചത് എന്നിവ ചേർത്ത് കുറുക്കി എടുക്കാം. കുറികിയ ശേഷം തീയിൽ നിന്നും മാറ്റിവയ്ക്കാം.

2. കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും നെയ്യിൽ വറുത്ത് കോരി വയ്ക്കാം.

പാൻ കേക്ക് തയാറാക്കാൻ

  • മൈദ അല്ലെങ്കിൽ ഗോതമ്പ് പൊടി ഒരു നുള്ള് ഉപ്പും 2 സ്പൂൺ പഞ്ചസാരയും പാലും ചേർത്ത് ദോശമാവിന്റെ അയവിൽ മാവ് തയാറാക്കുക.
  • ഫ്രൈയിങ് പാനിൽ മാവ് ഒഴിച്ച് അതിന് മുകളിൽ വെർമിസെല്ലി കൂട്ടും അതിനുമുകളിൽ വീണ്ടും ഒരു സ്പൂൺ മാവും ഒഴിക്കാം. അതിനു മുകളിൽ കശുവണ്ടിപരിപ്പും ഉണക്കമുന്തിരിയും നിരത്തി ഒരു മിനിറ്റ് അടച്ച് വച്ച് വേവിക്കാം. മറിച്ച് ഇട്ട് വേവിക്കേണ്ട ആവശ്യമില്ല. റോസ്റ്റ് ചെയ്ത് വെർമിസെല്ലി കൊണ്ട് അലങ്കരിച്ച് കഴിക്കാം. പാൽ ഒഴിച്ചും ഇത് കഴിക്കാം.
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com