ആലു പൂരി, എത്ര തിന്നാലും മതിവരില്ല...അത്ര രുചിയിൽ

aloopoori
SHARE

ആലു പൂരി ഇങ്ങനെ ഒന്ന് തയാറാക്കി നോക്കൂ തിന്നാലും തിന്നാലും മതിവരില്ല അത്രക്ക്‌ രുചിയാണ്.

ചേരുവകൾ

  • ഉരുളക്കിഴങ്ങ് - 2 എണ്ണം പുഴുങ്ങിയത്
  • ഗോതമ്പ് പൊടി - 2 കപ്പ്‌
  • റവ - 2 ടേബിൾസ്പൂൺ
  • ജീരകം - 1 ടീസ്പൂൺ
  • അയമോദകം - 1/2 ടീസ്പൂൺ
  • മുളകുപൊടി- 1/4 ടീസ്പൂൺ
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • മല്ലിയില - 1 ടേബിൾസ്പൂൺ അരിഞ്ഞത്
  • ഉപ്പ് - അവശ്യത്തിന്
  • വെള്ളം - കുഴയ്ക്കാൻ ആവശ്യത്തിന്
  • എണ്ണ - വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഉരുളക്കിഴങ്ങ് പുഴുങ്ങിയത് നന്നായി ഗ്രേറ്റ്‌ ചെയ്ത് എടുക്കുക

ഇതിലേക്ക് ഗോതമ്പ്പൊടി, റവ, ജീരകം, അയമോദകം, മുളകുപൊടി, മഞ്ഞൾപ്പൊടി, മല്ലിയില അരിഞ്ഞത്, ഉപ്പ് എന്നിവ ചേർത്ത് മിക്സ് ചെയ്യുക. ആവശ്യത്തിന് വെള്ളം ഒഴിച്ച് ചപ്പാത്തിക്ക് കുഴക്കുന്നത് പോലെ കുഴച്ചെടുക്കുക. 

ഇതിൽ നിന്ന് നാരങ്ങ വലുപ്പത്തിൽ മാവ് എടുത്ത് കുറച്ച് കട്ടിയായി പരത്തി എടുക്കുക . 

പരത്തിയ പൂരി ചൂടായ എണ്ണയിൽ ഇടുക, ഒരു തവി കൊണ്ട് എല്ലാ വശവും അമർത്തി കൊടുക്കുക അപ്പോൾ നന്നായി പൊങ്ങി വരും .

 രണ്ടു വശവും തിരിച്ചിട്ട് നന്നായി വറുത്തെടുക്കുക .രുചികരമായ ആലു പൂരി തയാറായി.

Note - പരത്തുമ്പോൾ കുറച്ച് കട്ടിയായി പരത്തുക എന്നാൽ മാത്രമേ പൊങ്ങിവരുകയുള്ളു.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
FROM ONMANORAMA