ഓട്‌സ് ഉത്തമ പ്രഭാതഭക്ഷണം, പാലിനൊപ്പം ബഹുകേമം

HIGHLIGHTS
  • ശരീരത്തിന് ആവശ്യമായ ഫൈബർ, പ്രോട്ടീൻ, കാൽസ്യം എന്നിവ ഓട്‌മീലിലൂടെ ലഭിക്കുന്നു
  • ഓട്‌സിനൊപ്പം വെള്ളം ചേർക്കാതെ പകരം പാൽ ചേർക്കുക
oats
Photo Credit : Yuliya Gontar / Shutterstock.com
SHARE

ഓട്‌മീൽ ഏറ്റവും അനുയോജ്യമായ പ്രഭാതഭക്ഷണമാണെന്നു പരക്കെ അംഗീകരിച്ചുകഴിഞ്ഞു. ഓട്‌സ് കഴിക്കുന്നതുകൊണ്ടുള്ള പലവിധ ഗുണങ്ങൾ മനസ്സിലാക്കുമ്പോൾ ഇതു ശീലമാക്കിയിട്ടില്ലാത്തവരും മെല്ലെ ചുവടുമാറ്റും.വളരെ ചുരുങ്ങിയ കാലംകൊണ്ടാണ് ഓട്‌മീൽ പ്രചാരം നേടിയത്. എൺപതുകളുടെ അവസാനകാലത്താണ് അമേരിക്കയിൽ ഓട്‌മീൽ പ്രചാരം നേടിത്തുടങ്ങിയത്. തൊണ്ണൂറുകളുടെ അവസാനമായപ്പോഴേക്കും ഓട്‌മീൽ അമേരിക്കക്കാർക്ക് ഒഴിച്ചുകൂടാനാവാത്ത ഭക്ഷണമായി മാറി. ഹൃദ്രോഗങ്ങൾ തടയാൻ ഓട്‌മീൽ സഹായിക്കുമെന്ന അറിയിപ്പ് ഇതിന്റെ ലേബലിൽ പതിക്കാൻ യു. എസ്. ഫുഡ് ആൻഡ് ഡ്രഗ് അഡ്‌മിനിസ്‌ട്രേഷൻ അനുവാദം നൽകിയതോടെയായിരുന്നു ഇത്.

എല്ലാ ദിവസവും നിശ്‌ചിത അളവിൽ ഓട്‌മീൽ കഴിക്കുന്നത് രക്‌തത്തിലെ കൊളസ്‌ട്രോളിന്റെ അളവിനെ നിയന്ത്രിക്കുമെന്ന തിരിച്ചറിവ് പ്രഭാത ഭക്ഷണം എന്ന സ്‌ഥാനം ഓട്‌മീലിനു കൊടുത്തു. കടകളിൽനിന്നു വാങ്ങുന്ന ഓട്‌സ് അതേപടി കഴിക്കാൻ ആർക്കുംതന്നെ ഇഷ്‌ടമുണ്ടാവില്ല. അത്ര ആസ്വാദ്യകരമല്ല അതിന്റെ രുചി. പഞ്ചസാര, പാൽ, തേൻ, ബട്ടർ, ക്രീം തുടങ്ങിയവയൊക്കെ ഓട്‌സിനൊപ്പം ചേരുമ്പോൾ രുചികരമായ ഭക്ഷണമായി അതു മാറും. ശരീരത്തിന് ആവശ്യമായ ഫൈബർ, പ്രോട്ടീൻ, കാൽസ്യം എന്നിവ ഓട്‌മീലിലൂടെ ലഭിക്കുന്നു.

ഓട്‌സ് പാലിനൊപ്പം ബഹുകേമം

ഓട്‌സിനൊപ്പം വെള്ളം ചേർക്കാതെ പകരം പാൽ ചേർക്കുക. അൽപ്പം പഞ്ചസാരയും ഒപ്പമിടാം. പാൽ ചേരുന്നതോടെ കാൽസ്യവും കൂടുതൽ പ്രോട്ടീനുകളും ശരീരത്തിലെത്തും. പഞ്ചസാരയ്‌ക്കു പകരം സ്‌റ്റീവിയ പൗഡറാണ് സാധാരണയായി വിദേശരാജ്യങ്ങളിൽ ചേർക്കുന്നത്. പഞ്ചസാരയുടെ ദൂഷ്യങ്ങൾ ഇല്ലാതെതന്നെ മധുരവും രുചിയും കിട്ടുകയും ചെയ്യും.

പാൽ ഒഴിച്ചു തിളപ്പിച്ചശേഷം പ്രോട്ടീൻ പൗഡർ ചേർക്കുന്നവരുമുണ്ട്. മറ്റൊരു രുചി കിട്ടുമെന്നതു മാത്രമല്ല ഗുണം. അത്രയും പ്രോട്ടീനുകളുംകൂടി ശരീരത്തിനു ലഭ്യമാവും. പാൽ ഒഴിച്ചു തിളപ്പിച്ച ഓട്‌സിനൊപ്പം ചെറുതായി അരിഞ്ഞ ആപ്പിൾ, സ്‌ട്രോബറി, മുന്തിരിങ്ങ, ചെറി എന്നിവയൊക്കെ ചേർക്കാം. അണ്ടിപ്പരിപ്പും കിസ്‌മിസും ചെറുതായി അരിഞ്ഞു ചേർക്കുന്നതും നല്ലതാണ്.

English Summary : Oats are commonly eaten for breakfast as oatmeal

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

ഒടുവിൽ കാട്ടുപന്നി തോറ്റു, തോമസ് ജയിച്ചു

MORE VIDEOS
FROM ONMANORAMA