ജങ്ക് ഫുഡ്സിനു പകരം കൊറിക്കാം പ്രൊട്ടീൻ ബോൾസ്

Variety Of Laddu
Image Credit : Valerii Dex / Shutterstock
SHARE

ചുമ്മാ ഇരുന്ന് എന്തെങ്കിലും കൊറിക്കാതെ കുറച്ച് പ്രൊട്ടീൻ ലഡ്ഡു തയാറാക്കിയാലോ? മധുരപലഹാരങ്ങൾ കൈയും കണക്കുമില്ലാതെ കഴിക്കുന്ന ശീലം പെട്ടെന്ന് മാറ്റാൻ ബുദ്ധിമുട്ടുള്ളവർക്ക് പ്രൊട്ടീൻ നിറഞ്ഞ ഡ്രൈ ഫ്രൂട്ട്സ് ലഡ്ഡു തയാറാക്കാം. ആരോഗ്യകരമായ ഈ പലഹാരം പെട്ടെന്ന് തയാറാക്കി എടുക്കാം. പ്രസിദ്ധ ഫിറ്റ്നസ് പരിശീലക യാസ്മിൻ കറാച്ചിവാലയാണ് ഈ രുചിക്കൂട്ട് തയാറാക്കിയത്.

പ്രൊട്ടീൻ ബോൾസ്  ചേരുവകൾ

  • ചുവന്ന ഈന്തപ്പഴം – 120 ഗ്രാം (ചെറുതാക്കിയത്)
  • ബദാം പൊടിച്ചത് – 2 ടേബിൾസ്പൂൺ
  • ഫ്ലാക്സ് സീഡ് – 2 ടേബിൾസ്പൂൺ 
  • ചിയാ സീഡ് പൗഡർ – 2 ടേബിൾസ്പൂൺ
  • കോക്കോ പൗഡർ – 2 ടേബിൾസ്പൂൺ 
  • ഉണക്ക മുന്തിരി –  2 ടേബിൾസ്പൂൺ  
  • ഇഞ്ചി നീര് – 1 ടേബിൾസ്പൂൺ 
  • ഏലയ്ക്കായ പൊടിച്ചത് – 1/2 ടീസ്പൂൺ
  • ആൽമണ്ട് ഓയിൽ – 1 ടീസ്പൂൺ 
  • സിനമൺ പൗഡർ – 1/4 ടീസ്പൂൺ 

തയാറാക്കുന്ന വിധം

എല്ലാ ചേരുവകളും യോജിപ്പിച്ച്, ചെറിയ ഉരുളകളാക്കി എടുക്കുക. ഇത് ഡെസിക്കേറ്റഡ് കോക്കനട്ടിൽ റോൾ ചെയ്ത് എടുക്കാം. 15 മിനിറ്റ് ഫ്രിഡ്ജിൽ വച്ച് തണുപ്പിച്ച് ഉപയോഗിക്കാം.

English Summary : Special Laddu Recipe In Malayalam

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

റെക്കോർഡിലേക്ക് കണ്ണുനട്ട് ഇത്തിരിക്കുഞ്ഞൻ പൈനാപ്പിൾ

MORE VIDEOS
FROM ONMANORAMA