ഉള്ളം തണുപ്പിക്കാൻ മധുരിക്കും മാംഗോ ഡിസേർട്ട്

mango-dessert-easter-recipe-special-recipe
SHARE

കോൺഫ്ളോർ കുറുക്കിയെടുക്കുന്ന സമയം മാത്രം മതി സൂപ്പർ ഡിസേർട്ട് തയാറാക്കാം.

ചേരുവകൾ

1.കോൺഫ്ളോർ - ഒന്നര വലിയ സ്പൂൺ
2.പാൽ - ഒരു കപ്പ്
3.പഞ്ചസാര - അരക്കപ്പ്
4.കട്ടത്തൈര് (കനംകുറഞ്ഞ തുണിയിൽ കെട്ടിത്തൂക്കിയിട്ടു വെള്ളം മുഴുവനും കളഞ്ഞത്) - രണ്ടു കപ്പ്
5.മാമ്പഴം, കാൽ ഇഞ്ചു ചതുരക്കഷണങ്ങളാക്കിയത് - 250 ഗ്രാം
6.കശുവണ്ടിപ്പരിപ്പു വറുത്തതു നുറുക്കിയത് - രണ്ടു വലിയ സ്പൂൺ
മാങ്ങാക്കഷണങ്ങൾ, ചെറി - അലങ്കരിക്കാൻ

പാകം ചെയ്യുന്ന വിധം

∙കോൺഫ്ളോർ അൽപം പാലിൽ കലക്കിയ ശേഷം ബാക്കിപാലും ചേർത്തു കട്ടകെട്ടാതെ കലക്കിയെടുക്കുക.
∙ഇതിൽ പഞ്ചസാരയും ചേർത്ത് അടുപ്പത്തു വച്ചു കുറുക്കി വാങ്ങി ചൂടാറാൻ വയ്ക്കണം.
∙കട്ടത്തൈര് ഒരു ബൗളിലാക്കി നന്നായി ഉടയ്ക്കുക.
∙ഇതിലേക്കു ചൂടാറിയ കോൺഫ്ളോർ മിശ്രിതവും മാമ്പഴവും ചേർത്തു മെല്ലെ യോജിപ്പിക്കുക.
∙ഗ്ലാസുകളിലോ ചെറിയ പുഡിങ് ബൗളുകളിലോ ആക്കി മാങ്ങാ സ്ലൈസും ചെറിയും കൊണ്ട് അലങ്കരിക്കുക. മുകളിൽ നട്സും വിതറണം.
∙നന്നായി തണുപ്പിച്ചു വിളമ്പാം.

English Summary : Easy Mango Dessert Recipe for Easter Lunch.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA