ADVERTISEMENT

നൂഡിൽസ് കൊണ്ട് തയാറാക്കാവുന്ന റമീൻ അതീവ രുചികരമായ ജാപ്പനീസ് നൂഡിൽസ് സൂപ്പ് രുചിയാണ്. മത്സ്യം അല്ലെങ്കിൽ മാംസവും സ്പിനാച്ച് പോലുള്ള വെജിറ്റബിൾസും സോയ സോസും ചേർത്ത് തയാറാക്കാം.

ചേരുവകൾ 

  • മാഗി നൂഡിൽസ് - 1 പാക്കറ്റ് 
  • ഓയിൽ - 1/2 ടേബിൾ സ്‌പൂൺ 
  • വെളുത്തുള്ളി - 1 അല്ലി (ചതച്ചത്)
  • ഇഞ്ചി പേസ്റ്റ് - 1/2 ടീസ്‌പൂൺ
  • മഷ്‌റൂം - 1 ചെറിയ കപ്പ് 
  • വെജിറ്റബിൾ സ്റ്റോക്ക് - 1 കപ്പ് 
  • വെള്ളം - 1 കപ്പ് 
  • സ്പിനാച്ച് ലീവ്‌സ് - 1  കപ്പ് 
  • മുട്ട - 1 
  • സവാള - 1 
  • ചില്ലി സോസ് - ആവശ്യത്തിന് 

 

തയാറാക്കുന്ന വിധം 

  • ഒരു സോസ് പാൻ ചൂടാക്കി ഓയിൽ, വെളുത്തുള്ളി, ഇഞ്ചി എന്നിവ ചേർത്ത് വഴറ്റുക. ഇതിലേക്ക് മഷ്‌റൂം ഇട്ട് നന്നായി യോജിപ്പിച്ച് എടുക്കുക. 
  • വെജിറ്റബിൾ സ്‌റ്റോക്കും വെള്ളവും ചേർത്ത് തിളപ്പിക്കുക. 
  • തിളച്ച് തുടങ്ങുമ്പോൾ ഇതിലേക്ക് മാഗി ചേർക്കാം (ടേസ്റ്റ് മേക്കർ വേണ്ട). 3 മിനിറ്റ് തിളപ്പിക്കുക. ഇതിലേക്ക് സ്പിനാച്ച് ചേർത്ത് നൂഡിൽസ് സോഫ്റ്റ് ആകുന്നതു വരെ വേവിക്കുക. തീ കുറച്ച് ഈ കൂട്ടിലേക്ക്  മുട്ട പൊട്ടിച്ച് ഒഴിക്കാം. മുട്ടയുടെ വെള്ള വേകുന്നത് വരെ പാകം ചെയ്യാം. മുട്ട ചേർത്ത ഉടൻ തന്നെ ഇളക്കരുത്. 
  • മുട്ട വേറെ പാത്രത്തിൽ പകുതി വേവിച്ച ശേഷവും നൂഡിൽസിലേക്ക് ചേർക്കാം. 
  • തയാറാക്കിയ റമീൻ ചില്ലി സോസും സവാളയും കൊണ്ട് അലങ്കരിച്ച് വിളമ്പാം.

English Summary : Ramen is a delicious Japanese noodle soup-based dish that is made using meat or vegetables.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com