ADVERTISEMENT

ആവിയിൽ വേവിച്ച് എടുക്കുന്ന രുചികരമായ കുട്ടി കൊഴുക്കട്ടകൾ കുട്ടികൾക്ക് ഇഷ്ടപ്പെടുമെന്ന കാര്യത്തിൽ സംശയമില്ല.

ചേരുവകൾ

1. അരിപ്പൊടി - 3/4 കപ്പ്
ജീരകം - രണ്ടു നുള്ള്
ഉപ്പ് - ഒരു നുള്ള്

2 ശർക്കരപാനി (കട്ടി) - മുക്കാൽ കപ്പ്
തേങ്ങാ - 1/2 കപ്പ്
ഏലക്കാപൊടി - 1/4 ടീസ്പൂൺ
ചുക്കുപൊടി - രണ്ടുനുള്ള്
നെയ്യ് - 1 ടേബിൾ സ്പൂൺ

തയാറാക്കുന്ന വിധം

  • തിളച്ച വെള്ളമൊഴിച്ച് ഒന്നാമത്തെ ചേരുവകൾ കുഴച്ചെടുക്കുക.
  • ചൂട് കുറഞ്ഞ ശേഷം ചെറിയ ഉരുളകളാക്കി ആവിയിൽ വേവിച്ച് വയ്ക്കുക. 
  • ഫ്രൈയിങ് പാനിൽ ശർക്കരപാനി ഒഴിച്ച് ചൂടാകുമ്പോൾ നെയ്യും തേങ്ങയും ചേർത്ത് വഴറ്റി കൊഴുക്കട്ടയും ഏലക്കാപൊടിയും ചുക്കുപൊടിയും ചേർത്തു നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. ആറിയ ശേഷം വിളമ്പാം.
  • .

English Summary : Kutti Kozhukattai, Easy Snack Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com