ഫുൾജാർ സോഡയ്ക്ക് ശേഷം ഈ മഴ തണുപ്പിലും തരംഗമായി സ്പെഷൽ ‘നാരങ്ങാ വെള്ളം’

whipped-lemonade
Image Credit : Dementieva Iryna/Shutterstock
SHARE

ഡാൽഗോണ കോഫിക്കും ഫുൾജാർ സോഡയ്ക്കും ശേഷം സമൂഹമാധ്യമത്തിൽ ഇപ്പോൾ പതഞ്ഞുപൊങ്ങുന്നത് വിപ്പ്ഡ് ലെമണൈഡാണ്. നാരങ്ങാ വെള്ളം തന്നെ...ഹെവി വിപ്പിങ് ക്രീമിലേക്ക് ലെമണൈഡ് ചേർത്ത് ഫ്രോത്തർ ഉപയോഗിച്ച് അടിച്ചു പതപ്പിച്ചാണ് ഈ സ്പെഷൽ നാരങ്ങാ വെള്ളം തയാറാക്കുന്നത്. ആവശ്യത്തിന് ഐസ് ക്യൂബ്സും ചേർക്കാം. പല രുചിയിലും രൂപത്തിലും വിപ്പ്ഡ് ലെമൺ രുചിക്കൂട്ടുകൾ ട്രെൻഡിങ്ങാണ്.

ഐസ്ക്യൂബ്സ് (3 കപ്പ്), വിപ്പ്ഡ് ക്രീം (2 കപ്പ്), കണ്ടൻസ്ഡ് മിൽക്ക് (1/2 കപ്പ്), നാരങ്ങാനീര് (1/2 കപ്പ്) എന്നിവ ചേർത്ത് ബ്ലെൻഡറിൽ അടിച്ചും തയാറാക്കാം. ഇത് ഗ്ലാസിലേക്ക് ഒഴിച്ച് വിപ്പ്ഡ് ക്രീം കൊണ്ട് അലങ്കരിച്ച് വിളമ്പാം.

ഫ്രൊസൺ വിപ്പ്ഡ് ലെമണൈഡ്

ലെമൺ സിറപ്പ് തയാറാക്കാൻ 

  • പഞ്ചസാര – 1 കപ്പ് 
  • വെള്ളം – 1 കപ്പ്
  • ഒരു നാരങ്ങയുടെ തൊലി ചിരണ്ടിയെടുത്തത് 

ഒരു പാത്രത്തിൽ പഞ്ചസാരയും വെള്ളവും നന്നായി അലിയുന്നതുവരെ ചൂടാക്കുക. ഇതിലേക്ക് ഒരു നാരങ്ങായുടെ പുറം തൊലി ഇട്ട് നന്നായി തിളപ്പിച്ച ശേഷം ഒരു മണിക്കൂർ അടച്ചു വയ്ക്കുക. ശേഷം ഇത് അരിച്ച് എടുക്കാം. (ഈ ലെമൺ സിറപ്പ് – കുപ്പിയിൽ സൂക്ഷിച്ച് ആവശ്യാനുസരണം ഉപയോഗിക്കാം.)

  • ലെമൺ സിറപ്പ് – 1/2 കപ്പ്
  • നാരങ്ങാ നീര് – 1/2 കപ്പ്
  • കട്ടിയുള്ള തേങ്ങാപ്പാൽ – 1 കപ്പ്
  • ഐസ് ക്യൂബ്സ് – 2 1/2 കപ്പ്

ചേരുവകൾ എല്ലാം ബ്ലെൻഡറിൽ അടിച്ചെടുക്കാം. 

English Summary : Frozen Whipped Lemonade, Trending Recipe.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

കുതിരയെ ചേർത്തു പിടിച്ച് ടൊവീനോ; ഫോട്ടോഷൂട്ട് മേക്കിങ് വിഡിയോ

MORE VIDEOS
FROM ONMANORAMA