ADVERTISEMENT

ഉഗ്രൻ രുചിയിൽ ഊണിന്് വിളമ്പാം കാരറ്റ് റൈസ്.

ചേരുവകൾ

  • ബസ്മതി അരി - 1 കപ്പ്
  • കാരറ്റ് (ഗ്രേറ്റ് ചെയ്തത്) - 1/3 കപ്പ്
  • കടുക് - 1/2 ടീസ്പൂൺ
  • ജീരകം - 1/2 ടീസ്പൂൺ
  • നെയ്യ് - 2 ടീസ്പൂൺ
  • അണ്ടിപരിപ്പ് - 8-10
  • സവാള(അരിഞ്ഞത്) - 1/3 കപ്പ്
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് - 1/2 ടീസ്പൂൺ
  • പച്ചമുളക് - രണ്ടായി നീളത്തിൽ മുറിച്ചത് - 2
  • മഞ്ഞൾപ്പൊടി - 1/4 ടീസ്പൂൺ
  • ഉപ്പ് - ആവശ്യത്തിന്
  • കറിവേപ്പില - 1 തണ്ട്

തയാറാക്കുന്ന വിധം

  • അരി കുഴയാതെ വേവിച്ചു വയ്ക്കുക. അണ്ടിപ്പരിപ്പ് അൽപം നെയ്യിൽ വറുത്തെടുക്കുക.
  • ഒരു പരന്ന പാനിൽ നെയ്യൊഴിച്ച് ചൂടാകുമ്പോൾ കടുക്, ജീരകം, കറിവേപ്പില എന്നിവ ചേർത്ത് മൂപ്പിക്കുക. 
  • ഇഞ്ചി - വെളുത്തുള്ളി പേസ്റ്റ് ചേർത്തു പച്ചമണം മാറുമ്പോൾ സവാളയും പച്ചമുളകും ഇട്ട് വഴറ്റി കാരറ്റും ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്ത് അൽപം വെള്ളം തളിച്ച് മയത്തിൽ വേവിക്കുക.
  • ഇതിലേക്കു ചോറ് ചേർത്ത് ചെറുതീയിൽ നന്നായി ഇളക്കി യോജിപ്പിച്ചെടുക്കുക. 
  • സാലഡ്, പപ്പടം ഇവയോടൊപ്പം കഴിക്കാം.

English Summary : Rice is mixed with a flavorful sautéed mixture of spices, nuts and carrots.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com