ADVERTISEMENT

ചോക്ലേറ്റ് പ്രേമികളുടെ ഇഷ്ട വിഭവങ്ങളിൽ ഒന്നാണ് അമേരിക്കൻ മധുര വിഭവമായ ഫഡ്ജ്. ഡാർക്, സെമി സ്വീറ്റ്, മിൽക്ക് തുടങ്ങി ഏത് തരം ചോക്ലേറ്റും ഉപയോഗിച്ചും ഫഡ്ജ് തയാറാക്കാൻ സാധിക്കും. പൊതുവേ ചോക്ലേറ്റ് ഫഡ്ജ് പല രീതിയിൽ തയാറാക്കാറുണ്ടെങ്കിലും വെറും 3 ചേരുവകൾ മാത്രം ഉപയോഗിച്ച് തയാറാക്കാവുന്ന ഫഡ്ജ് കണ്ടെത്തിയിരിക്കുകയാണ് പാചക പ്രേമികൾ. സാധാരണയായി ഉപയോഗിക്കുന്ന പാൽ, ഹെവി ക്രീം, പഞ്ചസാര അടക്കമുള്ള ചേരുവകൾ ഒന്നും ഇതിന് ആവശ്യമില്ല. ചോക്ലേറ്റ്, ബട്ടർ, കണ്ടെൻസ്ഡ് മിൽക്ക് എന്നീ ചേരുവകൾ മാത്രം മതി. ചോക്ലേറ്റ് മിശ്രിതത്തിന് നല്ല തിളക്കവും കൊഴുപ്പും നൽകുന്നതിനാണ് ബട്ടർ ചേർക്കുന്നതെങ്കിലും ഇനി ബട്ടർ ഇല്ലെങ്കിൽ മറ്റു രണ്ടു ചേരുവകൾ മാത്രം ഉപയോഗിച്ചും ഫഡ്ജ് തയാറാക്കാം. ആവശ്യമെങ്കിൽ വിവിധ തരം നട്സ്, ചോക്കോ ചിപ്സ്, ഷുഗർ കാൻഡീസ് അടക്കമുള്ളവയും ചേർക്കാം. കുട്ടികൾക്ക് പോലും എളുപ്പത്തിൽ ഉണ്ടാക്കാൻ സാധിക്കുന്ന ഫഡ്ജിന് വേണ്ട ചേരുവകൾ ഇപ്രകാരം.

ചേരുവകൾ

  • ചോക്ലേറ്റ് ( ഇഷ്ടമുള്ളത്)– 350 ഗ്രാം
  • ബട്ടർ(അലിയിച്ചത്)– 50 ഗ്രാം
  • കണ്ടൻസ്ഡ് മിൽക്ക്– മധുരത്തിന് അനുസൃതമായി(400 ഗ്രാം)

തയാറാക്കുന്ന വിധം

  • ഡബിൾ ബോയിലിങ് രീതിയിൽ ചോക്ലേറ്റ് അലിയിച്ചെടുക്കുക. ഇതിനായി ചോക്ലേറ്റ് വളരെ ചെറിയ കഷ്ണങ്ങളായി നുറുക്കണം.
  • അലിഞ്ഞ ചോക്ലേറ്റ് മിശ്രിതത്തിലേക്ക് ബട്ടർ ചേർത്ത് നന്നായി ബീറ്റ് ചെയ്യുക. ശേഷം ഇതിലേക്ക് ആവശ്യാനുസരണം കണ്ടൻസ്ഡ് മിൽക്കും ചേർക്കുക.
  • ശേഷം ഒരു പാത്രത്തിൽ ബട്ടർ പേപ്പർ വിരിച്ച്, പാത്രത്തിന്റെ എല്ലാ ഭാഗത്തും അൽപം ബട്ടർ തടവിയതിനു ശേഷം ചോക്ലേറ്റ് മിശ്രിതം ഒഴിക്കാം. ഇതിനു മുന്നോടിയായി ആവശ്യമെങ്കിൽ വിവിധ ഡ്രൈ ഫ്രൂട്സ് മുതൽ ഷുഗർ കാൻഡീസ് അടക്കമുള്ള മിശ്രിതത്തിലേക്ക് ചേർക്കാം. ശേഷം ഇത് ഫ്രിജിൽ തണുപ്പിക്കാനായി വയ്ക്കാം. നന്നായി ഉറച്ച ശേഷം ഇവ മുറിച്ചെടുത്ത് വിളമ്പാം.

English Summary :  A real quick chocolate fudge recipe made with just 3 ingredients.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com