ADVERTISEMENT

ഓണസദ്യ ഗംഭീരമാക്കാൻ 3 വിശിഷ്ട വിഭവങ്ങളുടെ രുചിക്കൂട്ട്

വാഴപ്പൂവ് തോരൻ
1.വെളിച്ചെണ്ണ - നാലു െചറിയ സ്പൂൺ
2.കടുക് - അര െചറിയ സ്പൂൺ
ഉഴുന്നുപരിപ്പ് - കാൽ െചറിയ സ്പൂൺ
വറ്റൽമുളക് - നാല്(കഷണങ്ങളാക്കിയത്)
3. സവാള -100 ഗ്രാം, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് - 20 ഗ്രാം
വെളുത്തുള്ളി പൊടിയായി അരിഞ്ഞത് - 20 ഗ്രാം
പച്ചമുളകു പൊടിയായി അരിഞ്ഞത് - 20 ഗ്രാം
കറിവേപ്പില - ഒരു തണ്ട്
4.മഞ്ഞൾപ്പൊടി - കാൽ െചറിയ സ്പൂൺ
ഉപ്പ് - പാകത്തിന്
5.വാഴപ്പൂവ്- 200 ഗ്രാം, പൊടിയായി അരിഞ്ഞു െവള്ളത്തിലിട്ടു വയ്ക്കുക
6. തേങ്ങ - ഒന്നിന്റെ പകുതി(ചുരണ്ടിയത് )
ചുവന്നുള്ളി - അഞ്ച്
ജീരകം - കാൽ െചറിയ സ്പൂൺ
പച്ചമുളക് - രണ്ട്
കറിവേപ്പില - ഒരു തണ്ട്

പാകം െചയ്യുന്ന വിധം

∙എണ്ണ ചൂടാക്കി രണ്ടാമത്തെ േചരുവ മൂപ്പിച്ച ശേഷം മൂന്നാമത്തെ േചരുവ വഴറ്റുക.

∙ഇതിലേക്കു മഞ്ഞൾപ്പൊടിയും ഉപ്പും കഴുകി വാരിയ വാഴപ്പൂവും േചർത്തിളക്കി വേവിക്കുക. ആറാമത്തെ ചേരുവ ചതച്ചതു ചേർത്തിളക്കി വെള്ളം വറ്റിച്ചെടുക്കണം.

വറുത്തരച്ച കൂട്ടുകറി

1.കടല - 50 ഗ്രാം(കുതിർത്തത്)
സവാള അരിഞ്ഞത് - അഞ്ചു െചറിയ സ്പൂൺ
ഇഞ്ചി അരിഞ്ഞത് - അഞ്ചു െചറിയ സ്പൂൺ
വെളുത്തുള്ളി അരിഞ്ഞത് - അഞ്ചു െചറിയ സ്പൂൺ
മുളകുപൊടി- അര െചറിയ സ്പൂൺ
മഞ്ഞൾപ്പൊടി- കാൽ െചറിയ സ്പൂൺ
മല്ലിപ്പൊടി - രണ്ടു െചറിയ സ്പൂൺ
2.കാരറ്റ് - ഒന്ന്
പച്ചക്കായ - ഒന്ന്
ഉരുളക്കിഴങ്ങ് - രണ്ട്
ചേന - ഒരു കഷണം
ബീൻസ് - 10
പടവലങ്ങ - ഒന്നിന്റെ കാൽഭാഗം
3.തേങ്ങ ചുരണ്ടി എണ്ണയില്ലാതെ വറുത്തരച്ചത് - അരക്കപ്പ്
4.വാളൻപുളി പിഴിഞ്ഞത് - ഒന്നര വലിയ സ്പൂൺ
ശർക്കര ഉരുക്കിയത് - ഒരു വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
5.വെളിച്ചെണ്ണ - ഒരു െചറിയ സ്പൂൺ
6.കടുക് - ഒരു െചറിയ സ്പൂൺ
തേങ്ങാക്കൊത്ത് - കാൽ കപ്പ്
ചുവന്നുള്ളി - 10, അരിഞ്ഞത്
വറ്റൽമുളക് - മൂന്ന്
കറിവേപ്പില - രണ്ടു തണ്ട്

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ േചരുവ യോജിപ്പിച്ചു വേവിക്കുക. രണ്ടാമത്തെ േചരുവ (പച്ചക്കറികൾ) കടലയുടെ വലുപ്പത്തിൽ അരിയണം.

∙കടല പകുതി വേവാകുമ്പോൾ പച്ചക്കറികൾ േചർത്തു വേവിക്കുക.

∙പച്ചക്കറികൾ വേവുമ്പോൾ വറുത്തരച്ച തേങ്ങയും പുളിയും ശർക്കരയും േചർത്തു നന്നായി യോജിപ്പിക്കണം. ഇതിലേക്കു പാകത്തിന് ഉപ്പു ചേർത്തു വറ്റിച്ചെടുക്കണം.

∙വെളിച്ചെണ്ണ ചൂടാക്കി ആറാമത്തെ േചരുവ മൂപ്പിച്ചു കറിയിൽ േചർക്കുക.

എരിശ്ശേരി

1.വൻപയർ - അരക്കപ്പ് (കുതിർത്തത്)
സവാള - ഒന്ന്, പൊടിയായി അരിഞ്ഞത്
ഇഞ്ചി പൊടിയായി അരിഞ്ഞത് - അഞ്ചു െചറിയസ്പൂൺ
പച്ചമുളക് - നാല്, നീളത്തിൽ അരിഞ്ഞത്
മഞ്ഞൾപ്പൊടി - അര വലിയ സ്പൂൺ
മുളകുപൊടി - അര വലിയ സ്പൂൺ
ഉപ്പ് - പാകത്തിന്
വെള്ളം - ഒരു കപ്പ്
2.മത്തങ്ങ - അരക്കിലോ
3.തേങ്ങ ചുരണ്ടിയത് - അരക്കപ്പ്
ചുവന്നുള്ളി - അഞ്ച്
ജീരകം - അര െചറിയ സ്പൂൺ
കറിവേപ്പില - ഒരു തണ്ട്
പച്ചമുളക് - രണ്ട്
4.കുരുമുളകുപൊടി - അര െചറിയ സ്പൂൺ
5.വെളിച്ചെണ്ണ - രണ്ടു വലിയ സ്പൂൺ
6.കടുക് - ഒരു െചറിയ സ്പൂൺ
ചുവന്നുള്ളി - അഞ്ച്, അരിഞ്ഞത്
വറ്റൽമുളക് - രണ്ട്
തേങ്ങ ചുരണ്ടിയത് - രണ്ടു വലിയ സ്പൂൺ

പാകം െചയ്യുന്ന വിധം

∙ഒന്നാമത്തെ േചരുവ യോജിപ്പിച്ചു വേവിക്കുക. പയർ പകുതി വേവാകുമ്പോൾ മത്തങ്ങ േചർത്തു വേവിക്കണം
∙നന്നായി വെന്ത ശേഷം മൂന്നാമത്തെ ചേരുവ അരച്ചതും കുരുമുളകുപൊടിയും േചർത്തിളക്കി ഉപ്പും എരിവും പാകത്തിനാക്കുക.
∙എണ്ണ ചൂടാക്കി ആറാമത്തെ േചരുവ മൂപ്പിച്ചു തേങ്ങ ഇളംബ്രൗൺ നിറമാകുമ്പോൾ വേവിച്ചു വച്ചിരിക്കുന്ന കറിയുടെ മുകളിൽ വിതറുക.

English Summary : Onam Special Recipe for Sadya.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com