അടിമുടി ലുക്ക് മാറിയ കളർഫുൾ പുട്ട് ഒപ്പം കിടിലൻ ഹെൽത്തി ഷേക്കും; ബ്രേക്ക് ഫാസ്റ്റ് അടിപൊളിയാക്കാം

HIGHLIGHTS
  • ഇളംചൂടുവെള്ളത്തിൽ വേണം പുട്ടു കുഴയ്‌ക്കാൻ
healthy-puttu-and-cucumber-arogya-shake-for-breakfast
Representative Image. Photo Credit: VM2002 / Shutterstock.com
SHARE

ദോശ, ദോശയായി ചുട്ടുകൊടുത്താൽ കുട്ടികൾക്കു കഴിക്കാൻ വലിയ മടിയാണല്ലോ. ഇനി അവർക്കായി പല നിറങ്ങളിൽ നല്ല ആരോഗ്യദോശ ഉണ്ടാക്കിക്കൊടുക്കാം.

കാരറ്റും ബീൻസും അരിഞ്ഞ് അൽപം ഉപ്പും മഞ്ഞൾപ്പൊടിയും ചേർത്തു വേവിച്ചെടുക്കുക. ഇതു മാവുമായി ചേർത്തിളക്കി ദോശ ചുട്ടെടുക്കാം. മറിച്ചിടുമ്പോൾ അൽപം നെയ്യുകൂടി പുരട്ടാം. തേങ്ങയും ഉള്ളിയും ഉപ്പും ചേർത്തു ചതച്ചെടുത്ത ചമ്മന്തി, വറ്റൽമുളക് മുറിച്ചിട്ടു കടുകുവറുത്തെടുത്ത് ഈ ദോശയ്‌ക്കൊപ്പം കഴിച്ചാൽ നല്ല രുചിതന്നെ.

ബീറ്റ്‌റൂട്ടും കാബേജും സവാളയുമെല്ലാം ഇതുപോലെ ചേർത്തു വെജിറ്റബിൾ ദോശകൾ റെഡിയാക്കാം. അരിമാവിന്റെകൂടെ ഓട്‌സ് വേവിച്ചതു ചേർത്തും ദോശയുണ്ടാക്കാം. ഇതിനൊപ്പം പാലക് ചീര പൊടിച്ചതും മുരിങ്ങയില തേങ്ങയും ഉപ്പും ചേർത്തു വേവിച്ചതുകൂടി വിതറുകയും ചെയ്യാം. പച്ചദോശ റെഡി.

പുട്ടുണ്ടാക്കുമ്പോൾ തേങ്ങയ്‌ക്കുപകരം കാരറ്റ് ഗ്രേറ്റ് ചെയ്‌തത് ഇട്ടെടുക്കുന്നത് ഇപ്പോൾ മിക്ക വീട്ടമ്മമാരും ചെയ്യുന്നതാണ്. പുട്ടിന്റെ ലുക്കുതന്നെ മാറ്റുന്ന രീതിയിൽ പച്ചക്കറികൾ ചേർത്ത് ഒരു പരീക്ഷണമായാലോ? കാരറ്റ്, ബീറ്റ്‌റൂട്ട്, കാബേജ് എന്നിവ ആവശ്യാനുസരണം ഗ്രേറ്റ് ചെയ്‌ത് അൽപം ഇഞ്ചി, മല്ലിയില (അരിഞ്ഞത്), കറിവേപ്പില (അരിഞ്ഞത്) എന്നിവ ചേർത്ത് ഉപ്പിട്ടു വേവിച്ചെടുക്കുക. ഇതുകൂടി ചേർത്ത് ഇളംചൂടുവെള്ളത്തിൽ വേണം പുട്ടു കുഴയ്‌ക്കാൻ. പാകത്തിനു കുഴച്ചതിനുശേഷം തേങ്ങതൂകി ഒന്നുകൂടി ഇളക്കിയെടുത്തശേഷം പുട്ട് ഉണ്ടാക്കാം.

വെള്ളരിക്ക ആരോഗ്യ ഷേക്ക്

കുക്കുമ്പർകൊണ്ടുള്ള ഷേക്ക് കഴിച്ചിട്ടുണ്ടോ? ഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്ക് ഏറ്റവും അനുയോജ്യമായ പാനീയമാണിത്. കുക്കുമ്പറും ആപ്പിളും അരിഞ്ഞെടുക്കുക. ഇതിലേക്ക് ബദാമും വാൽനട്ടും അൽപം ഇഞ്ചിയും ചേർക്കാം. എല്ലാംകൂടി നന്നായി അടിച്ചെടുത്താൽ രാവിലെ കുടിക്കാനുള്ള ആരോഗ്യ ഷേക്ക് റെഡി.

Content Summary : Healthy Puttu and Cuccumber Arogya Shake for breakfast

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
MORE IN RECIPES
SHOW MORE
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

പോഞ്ഞിക്കരയും പ്യാരിയും പിന്നെ കല്യാണരാമനും | Rewind Reels | Kalyanaraman movie

MORE VIDEOS
FROM ONMANORAMA