ADVERTISEMENT

ദീപങ്ങളുടെ ഉത്സവത്തിനു പൊലിമ പകരാൻ മധുരപലഹാരങ്ങളുടെ രസക്കൂട്ടൊരുക്കാം. ദീപാവലിക്കാലത്തെ അതിരസം ബഹുരസമാണ്. ദീപാവലി നാളുകളിൽ അതിരസം, മൈസൂർപാവ്, വയനയിലയപ്പം (തെരളിയിലയപ്പം), മധുരസേവ തുടങ്ങിയ പലഹാരങ്ങളാണു പ്രധാനമായി ഉണ്ടാക്കുക.

 

അതിരസം

ചേരുവകൾ

പച്ചരി. തേങ്ങ, ഉലുവ, ഉഴുന്ന്, ഏലയ്‌ക്കാ, ശർക്കര.

 

20 എണ്ണത്തിന് അരക്കിലോ പച്ചരി, ഒരുമുറിതേങ്ങ, ഒരു ടീസ്‌പൂൺ ഉലുവ, ഉഴുന്ന്, കാൽ കിലോ ശർക്കര, ഏലയ്‌ക്കാ പൊടിച്ചത് പാകത്തിന് എന്നിവ ഉപയോഗിക്കണം.

 

പാകംചെയ്യുന്നവിധം

theraliyappam

പച്ചരി കുതിർത്ത് തേങ്ങ, ശർക്കര, ഉലുവ, ഉഴുന്ന്, ഏലയ്‌ക്കാ പൊടിച്ചത് എന്നിവ ചേർത്ത് അരയ്‌ക്കുക. തുടർന്നു ചെറിയ കഷണങ്ങളാക്കി എണ്ണയിൽ വറുത്തെടുക്കുക.

 

തെരളിയപ്പം

പച്ചരി, തേങ്ങ, ശർക്കര, തെരളിയില, എലയ്‌ക്കാ, പഴം എന്നിവയുപയോഗിച്ചാണു തെരളിയപ്പമുണ്ടാക്കുക.

 

20 എണ്ണത്തിനുള്ള ചേരുവകൾ- പച്ചരി അരക്കിലോ, ശർക്കര കാൽകിലോ, ഒരുമുറി തേങ്ങ. തെരളിയില 20 എണ്ണം.

mysore-pavu

 

പാകം ചെയ്യുന്നവിധം

തെരളിയില കുമ്പിളുകളാക്കിയെടുക്കണം. അതിലേക്ക് അരിയും തേങ്ങയും ശർക്കരയും ഏലയ്‌ക്കാ പൊടിച്ചതും പഴവും ചേർത്തു കുഴച്ചതു നിറയ്‌ക്കണം. കുമ്പിളുകൾ ആവിയിൽ വേവിച്ചെടുക്കണം.

 

മൈസൂർപാവ്

 

ചേരുവകൾ

കാൽ കിലോ കടലമാവ്, കാൽ കിലോ പഞ്ചസാര, 150 ഗ്രാം നെയ്യ്.

കടലമാവ്, പഞ്ചസാരപ്പൊടി എന്നിവ നെയ്യിൽ വേവിച്ചെടുക്കുക. പാത്രത്തിനടിയിൽ പിടിക്കാതിരിക്കാൻ തുടർച്ചയായി ഇളക്കിക്കൊണ്ടിരിക്കുക. കട്ടിയായതിനുശേഷം പാത്രത്തിലാക്കി ഉപയോഗിക്കാം.

Content Summary : Three Delecious  Diwali Recipes

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com