ADVERTISEMENT

വളരെ രുചികരമായ കടലമാവ് ബർഫിയും രോഗപ്രതിരോധശേഷി വർധിപ്പിക്കുന്ന സ്വാദിഷ്ടമായ ഫ്‌ളാക്‌സ് സീഡ് (ചണവിത്ത്) ലഡ്ഡുവും തയാറാക്കുന്നത് എങ്ങനെയെന്നു നോക്കാം. 

കടലമാവ് ബർഫി 

ചേരുവകൾ

  • കടല മാവ് - 2 കപ്പ്‌ 
  • നെയ്യ് - 1  കപ്പ്‌ 
  •  പാൽപ്പൊടി - 1 കപ്പ്
  • പഞ്ചസാര -1 1/2 കപ്പ്‌ 
  • വെള്ളം - 1 കപ്പ്  ‌ 
  • ഏലക്കാപ്പൊടി - 1/4 ടീസ്പൂൺ 
  • അണ്ടിപരിപ്പ് /പിസ്ത/ബദാം പൊടിച്ചത് - അലങ്കരിക്കാൻ 
  • കുങ്കുമപ്പൂവ് - 3-4

തയാറാക്കുന്ന വിധം 

  • ഒരു പാത്രത്തിൽ നെയ്യ് ഒഴിച്ച് ചൂടാക്കി കടലപ്പൊടി ചേർത്ത്  ബ്രൗൺ നിറം ആകുന്നതു വരെ ചെറു തീയിൽ വറക്കുക. അതിൽ ഏലയ്ക്കാപ്പൊടിയും പാൽപ്പൊടിയും കൂടി ചേർത്തിളക്കുക. 
  • വേറെ ഒരു പാത്രത്തിൽ പഞ്ചസാരയും കാൽഗ്ലാസ്‌ വെള്ളവും ഇളക്കി യോജിപ്പിച്ചു താഴ്ന്ന തീയിൽ വച്ചു ഒരു നൂൽ പരുവത്തിൽ കുറുക്കുക. 
  • വറുത്ത കടലപ്പൊടി മിശ്രിതം ഇതിലേക്കിട്ടു കുറുക്കിയെടുക്കുക. പത്രത്തിൽ നിന്ന് വിട്ടു പോരുന്ന പാകത്തിൽ ആയി കഴിഞ്ഞാൽ നെയ്യ് തടവി വച്ചിരിക്കുന്ന ഒരു ബൗളിലേക്ക് ഇട്ടു പരത്തുക. 
  • അതിനു മുകളിൽ ബദാം, പിസ്ത എന്നിവ വിതറി തണുക്കാൻ വയ്ക്കാം.
  • തണുക്കുമ്പോൾ ഇഷ്ട്ടമുള്ള ആകൃതിയിൽ  മുറിച്ചെടുക്കാം.

ഫ്‌ളാക്‌സ് സീഡ് ലഡ്ഡു

ചേരുവകൾ 

  • ഫ്‌ളാക്‌സ് സീഡ് ( ചണവിത്ത്) - 1/2 കപ്പ് 
  • വെളുത്ത എള്ള്  - 1/4 കപ്പ് 
  • അണ്ടിപരിപ്പ്         -  1/4 കപ്പ് 
  • ചിരവിയെടുത്ത ശർക്കര - 1 കപ്പ് 
  • വെള്ളം  -  1/4 കപ്പ് 
  • ഏലക്ക പൊടിച്ചത് - 1 ടീസ്പൂൺ 

തയാറാക്കുന്ന വിധം 

  • ഫ്‌ളാക്‌സ് സീഡ് ( ചണവിത്ത്), വെളുത്ത എള്ള്, അണ്ടിപ്പരിപ്പ്  എന്നിവ ചെറിയ തീയിൽ വറുത്തെടുത്ത്‌ ചൂടാറുമ്പോൾ നല്ലപോലെ പൊടിച്ചെടുക്കുക. 
  • ഒരു പാത്രത്തിൽ ശർക്കര ഉരുക്കി അരിച്ചെടുത്തു ചെറുതീയിൽ അടുപ്പിൽ വയ്ക്കുക.
  • പൊടിച്ചു വച്ച മിശ്രിതവും ഏലക്കാപ്പൊടിയും കൂടി ചേർത്തു നല്ല പോലെ ഇളക്കി കൊടുക്കുക .
  • ചെറുചൂടിൽ ചെറിയ  ഉരുളകളാക്കി ഉരുട്ടി എടുക്കുക .
  • സ്വാദിഷ്ടമായ ലഡ്ഡു തയാർ.

English Summary : Easy and Healthy Diwali Sweet Recipe.

ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
അവശ്യസേവനങ്ങൾ കണ്ടെത്താനും ഹോം ഡെലിവറി  ലഭിക്കാനും സന്ദർശിക്കു www.quickerala.com