ബീറ്റ് ബോൾസ്, ബർഫി, പേട...ദീപാവലിക്കൊരുക്കാം മധുരവിഭവങ്ങൾ

HIGHLIGHTS
  • മൂന്നു വ്യത്യസ്ത മധുരവിഭവങ്ങൾ
diwali-special
SHARE

മൂന്നു വ്യത്യസ്ത മധുരവിഭവങ്ങൾ എളുപ്പത്തിൽ വീട്ടിൽ ഒരുക്കാം.

1. കോകോനട്ട് ബീറ്റ് ബോൾസ്:

ചേരുവകൾ:
1. തിരുമ്മിയ തേങ്ങ - 1 കപ്പ്‌
2. പഞ്ചസാര - 1/2 കപ്പ്‌
3. ഏലയ്ക്കാപ്പൊടി - 1 ടീസ്പൂൺ
4. നെയ്യ് - 1/4 കപ്പ്‌
5. പാൽ - 1/2 കപ്പ്‌
6. ബീറ്റ്റൂട്ട് എക്സ്ട്രാക്ട് - 2 ടേബിൾസ്പൂൺ

തയാറാക്കുന്ന വിധം
ഒരു കട്ടിയുള്ള പാത്രത്തിൽ പാൽ ഒഴിച്ച് തിളച്ചു വരുമ്പോൾ തിരുമ്മിയ തേങ്ങ ഇട്ട് വേവിച്ച ശേഷം പഞ്ചസാര ചേർത്ത് ഇളക്കുക. കുറുകി വരുമ്പോൾ ബീറ്റ്റൂട്ട് എക്സ്ട്രാക്റ്റും നെയ്യും ഒഴിച്ച് നന്നായി വരട്ടി എടുക്കുക. ഏലക്കാപ്പൊടി ചേർത്ത് ചെറിയ ബോൾസാക്കി ഉരുട്ടി എടുക്കുക. കോകോനട്ട് ബീറ്റ് ബോൾസ് റെഡി.

2. കാരറ്റ് ബർഫി
ചേരുവകൾ:
1. ഗ്രേറ്റഡ് കാരറ്റ് - 1 കപ്പ്‌
2. പഞ്ചസാര - 1/2 കപ്പ്‌
3. പാൽപ്പൊടി - 1/2 കപ്പ്‌
4. പാൽ - 1/2 കപ്പ്‌
5. നട്സ്
6. നെയ്യ് - 1/4 കപ്പ്‌

തയാറാക്കുന്ന വിധം:
കാരറ്റ് പാൽ ഒഴിച്ച് നന്നായി അരച്ചെടുക്കുക. ഉരുളിയിൽ നെയ്യ് ഒഴിച്ച് അരച്ച കാരറ്റും പാൽപ്പൊടിയും പഞ്ചസാരയും ചേർത്ത് നന്നായി ഇളക്കുക. ഉരുളിയിൽ നിന്ന് വിട്ട് വരുമ്പോൾ, ഗ്രീസ് ചെയ്ത പ്ലേറ്റിൽ ഇട്ട് ലെവലാക്കുക. നട്സ് ഇട്ട് ഗാർണിഷ് ചെയ്തതിനുശേഷം കഷ്ണങ്ങളായി മുറിച്ചെടുക്കുക.

3. റോസ്സ്റ്റഡ് ഡ്രൈ ഫ്രൂട്ട് പേട:
ചേരുവകൾ:
1. പാൽപ്പൊടി - 1 കപ്പ്‌
2. പഞ്ചസാര - 1/2 കപ്പ്‌
3. നെയ്യ് - 1/2 കപ്പ്‌
4. പാൽ - 1/4 കപ്പ്
5. ഡ്രൈ ഫ്രൂട്സ്

തയാറാക്കുന്ന വിധം:

ഒരു പാത്രത്തിൽ പാൽപ്പൊടി, പാൽ, നെയ്യ് എന്നിവ ചേർത്ത് ഇളക്കി വയ്ക്കുക. ഒരു ചട്ടി അടുപ്പത്തുവച്ച്  പഞ്ചസാരയും കുറച്ച് വെള്ളവും ചേർത്ത് തിളപ്പിച്ച്‌ ഒരു നൂൽ പാകം വരുമ്പോൾ പാൽപ്പൊടി മിശ്രിതം ചേർത്ത് നന്നായി ഇളക്കികൊണ്ടിരിക്കുക. നന്നായി കുറുകി വരുമ്പോൾ കുറച്ചു നെയ്യും ഡ്രൈ ഫ്രൂട്ട്സും ചേർത്ത് ഇളക്കി മുറിച്ച് എടുക്കുക.

English Summary : Diwali Special Recipes.

തൽസമയ വാർത്തകൾക്ക് മലയാള മനോരമ മൊബൈൽ ആപ് ഡൗൺലോഡ് ചെയ്യൂ
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ മലയാള മനോരമയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.
Video

വലവിരിച്ച് ചൈനീസ് ചാരക്കപ്പൽആശങ്കയോടെ ഇന്ത്യ

MORE VIDEOS